
ജാംനഗർ: അയൽവാസിയുടെ ആറ് വയസ് പ്രായമുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ച 26കാരനെ 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടത്. ജാംനഗറിലെ പോക്സോ പ്രത്യേക കോടതിയാണ് 26കാരന് ശിക്ഷ വിധിച്ചത്. അയൽവാസിയുടെ മകനെ 2022ലാണ് 26കാരൻ ക്രൂരമായി പീഡിപ്പിച്ചത്. പോക്സോ കോടതി ജഡ്ജി എ എ വ്യാസാണ് ശിക്ഷ വിധിച്ചത്.
ദിവസ വേതനക്കാരനായ 26കാരനെതിരെ ഐപിസി 377, പോക്സോ ചട്ടങ്ങൾ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ പതിനായിരം രൂപ പിഴയും 26കാരൻ ഒടുക്കണം. പീഡനത്തിനിരയായ ആറ് വയസുകാരന് 4 ലക്ഷം രൂപ നൽകാനും കോടതി വിധിച്ചിട്ടുണ്ട്.
5 വയസുകാരന് ലൈഗിക പീഡനം, ചെറുത്തപ്പോൾ ഭീഷണി, 20 കാരൻ അറസ്റ്റിൽ
ജാംനഗറിലെ വീടിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു ചെന്നായിരുന്നു കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. ഭയന്നുപോയ കുട്ടി വിവരം അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കുട്ടിയുടെ അമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. സമാനമായ മറ്റൊരു സംഭവത്തിൽ ധാരാവിയിൽ 5 വയസുകാരനെ പീഡിപ്പിച്ച 20കാരൻ അറസ്റ്റിലായത് വ്യാഴാഴ്ചയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam