ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍, ചുവന്ന സോസ്, ഫോട്ടോ, ട്വിസ്റ്റ്; ഭയന്ന് കാമുകന്‍ ജീവനൊടുക്കി

Published : Aug 23, 2022, 01:18 AM IST
ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍, ചുവന്ന സോസ്, ഫോട്ടോ, ട്വിസ്റ്റ്; ഭയന്ന് കാമുകന്‍ ജീവനൊടുക്കി

Synopsis

അനുപല്ലവി ഹിമവന്ത് കുമാര്‍ എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ തയ്യാറെടുത്ത ഇരുവരും അനുപല്ലവിയുടെ ഭര്‍ത്താവ് നവീന്‍ കുമാറിനെ കൊലപ്പെടുത്താന്‍  ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.

ബെംഗളൂരു: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും അമ്മയുമുള്‍പ്പെടെ അഞ്ച് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. 26-കാരിയായ അനുപല്ലവിയും സംഘവുമാണ് അറസ്റ്റിലായത്. കൊട്ടേഷന്‍ പാളിയതോടെ ഭയന്ന കാമുകന്‍‌ ജീവനൊടുക്കി. സംഭവങ്ങളുടെ ചുരുളഴിഞ്ഞത് കാമുകന്‍റെ സഹോദരി നല്‍കിയ പരാതിയില്‍.  യുവതിക്കും അമ്മയ്ക്കും പുറമേ  ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നംഗ സംഘത്തെയുുമാണ് പൊലീസ് പിടികൂടിയത്.  

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങന. അനുപല്ലവി ഹിമവന്ത് കുമാര്‍ എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ തയ്യാറെടുത്ത ഇരുവരും അനുപല്ലവിയുടെ ഭര്‍ത്താവ് നവീന്‍ കുമാറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനായി ഒരു ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചു. കാമുകന്‍ ഹിമവന്ത് കുമാറുമായി ചേര്‍ന്നാണ്  ടാക്‌സി ഡ്രൈവറായ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ അനുപല്ലവി ക്വട്ടേഷന്‍ നല്‍കിയത്. രണ്ട്  ലക്ഷം  രൂപയ്ക്കാണ് മൂന്നംഗ സംഘം  ക്വട്ടേഷന്‍ ഏറ്റെടുത്തത്.  90,000 രൂപ അഡ്വാന്‍സായി കൈപ്പറ്റിയ സംഘം നവീന്‍ കുമാറിനെ  തട്ടിക്കൊണ്ട് പോയി.

എന്നാല്‍ ഇയാളെ  കൊലപ്പെടുത്തിയില്ല. മാത്രമല്ല നവീനുമായി സൗഹൃദത്തിലായ ക്വട്ടേഷന്‍ സംഘം ഇയാളുമായി തമിഴ്‌നാട്ടില്‍ പോയി ഒരുമിച്ച് പാര്‍ട്ടി നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ട്വിസ്റ്റ് ഉണ്ടായത്. തട്ടിക്കൊണ്ട് പോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ക്വട്ടേഷന്‍ സംഘത്തിന്‍റെ വിവരം ലഭിക്കാഞ്ഞതോടെ യുവതി ഇവരെ ഫോണില്‍ വിളിച്ചു. കൊലപാതകം നടത്തിയോ എന്നന്വേഷിച്ച അനുപല്ലവിക്കും കാമുകനും   ചോരയ്ക്ക് പകരം  ടൊമാറ്റോ സോസ് ഒഴിച്ച് നവീനിന്‍റെ ചിത്രങ്ങള്‍ അയച്ചുകൊടുത്തു. ആദ്യം നവീന്‍ കൊല്ലപ്പെട്ടന്നാണ് ഇരുവരും കരുതിയത്.  ഫോട്ടോ കണ്ട് പേടിച്ച  കാമുകന്‍ ഹിമവന്ത് കുമാര്‍  ആത്മഹത്യ ചെയ്യുകയായിരുന്നു. 

ഇതിനിടെ നവീന്‍ കുമാറിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് സഹോദരി പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും നവീനെ കണ്ടെത്താനായില്ല. ഇതിനിടെ ഓഗസ്റ്റ് ആറിന് നവീന്‍ തിരിച്ചെത്തി. പിന്നീട് നടന്ന കാര്യങ്ങള്‍ പൊലീസിനോട് പറയുകയായിരുന്നു. നവീന്‍റെ പരാതിയില്‍ പൊലീസ്  അനുപല്ലവിയുടേയും കാമുകന്റേയും ഫോണ്‍ പരിശോധിച്ച് ക്വട്ടേഷന്‍ സംഘത്തെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഫോണ്‍ പരിശോധനയിലാണ് അനുപല്ലവിയുടെ അമ്മയ്ക്കും ക്വട്ടേഷനില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ പൊലീസ് ഇവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.  

Read More : കാമുകിയെ കല്യാണം കഴിക്കാൻ മുത്തശിയുടെ മാല മോഷ്ടിച്ചു, കൊച്ചുമകന്‍ പിടിയില്‍

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ