
തിരുവനന്തപുരം: നഗരത്തിൽ പട്ടാപ്പകൽ തോക്കുമായി മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം. ഇടപ്പഴിഞ്ഞിയിൽ അധ്യാപികയുടെ വീട് കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിക്കുന്നത് തടഞ്ഞ അയൽവാസിക്ക് നേരെ തോക്കുചൂണ്ടിയാണ് രക്ഷപ്പെട്ടത്. വഴിയിൽ തടയാൻ ശ്രമിച്ച പൊലീസുകാരെനെതിരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇതേ മോഷ്ടാക്കള്‍ ഒരു വീട് കുത്തിതുറന്ന് അഞ്ചു പവനും പണവും മോഷ്ടിച്ചിരുന്നു,
തലസ്ഥാനത്ത് സിനിമാ സ്റ്റൈലിലാണ് മോഷണശ്രമം. മലയിൻകീഴ് വിഎച്ച്എസ് സി ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പിലിൻറെ ഇടപ്പഴിഞ്ഞിയിലെ വീട്ടിലായിരുന്നു മോഷണശ്രമം. വീടു പുട്ടിയിരിക്കുകയായിരുന്നു. കതക് രണ്ടുപേർ തുറക്കാൻ ശ്രമിക്കുന്നത് കണ്ട അയൽവാസിയായ പ്രവീണ്‍ ഇവരെ ചോദ്യം ചെയ്തു. ഇതിനിടെ കയ്യിലെ ബാഗിൽ നിന്നും തോക്കെടുത്ത് മോഷ്ടാക്കൾ പ്രവീണിനുനേരെ ചൂണ്ടി ഭീഷണിപ്പെടുത്തി. തോക്കു കണ്ട് പ്രവീണ്‍ മോഷ്ടാക്കള്‍ വന്ന സ്കൂട്ടിൻെറ താക്കോൽ ഊരിയെടുത്ത് ഓടി
പ്രവീൺ നൽകിയ വിവരം അറിയിച്ച് പൊലീസ് നഗരത്തിലെ നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലേക്ക് വിവരം ഉടൻ കൈമാറി. വഞ്ചിയൂർ പുന്നപുരത്ത് വച്ച് മോഷ്ടാക്കള്‍ സ്പെയർ പാർട്സ് കടയിൽ കയറി. മോഷ്ടാക്കളെ ശ്രദ്ധിച്ച ഒരു പൊലീസുകാരൻ ഇവരെ തടയാൻ ശ്രമിച്ചപ്പോഴും തോക്കുചൂണ്ടി രക്ഷപ്പെട്ടു. രാവിലെ ഫോർട്ട് മേടമുക്കിലെ ഒരു വീട്ടിൽ നിന്നും ഇതേ മോഷ്ടാക്കള്‍ അഞ്ചുപവൻ സ്വർണവും 5000 രൂപയും മോഷ്ടിച്ചിരുന്നു.
പക്ഷെ മോഷ്ടാക്കളെ കുറിച്ച് വിവരം ലഭിച്ചിട്ടും മറ്റ് സ്റ്റേഷനുകളിലേക്ക് വിവരം ഫോർട്ട് പൊലീസ് കൈമാറിയില്ല. ഇതിനെ പിന്നാലെയാണ് സിററി പൊലിസിൻെറ മൂക്കിന് താഴെ മോഷ്ടാക്കള്‍ തോക്കുമായി അഴിഞ്ഞാടിയത്. ഡ്യൂപ്ലിക്കേറ്റ് ചാവി ഉപയോഗിച്ചാകും മോഷ്ടാക്കൾ സ്ക്കൂട്ടർ സ്റ്റാർട്ടാക്കി കടന്നതെന്നാണ് സംശയം. സ്കൂട്ടറിൻറേത് വ്യാജ നമ്പർ പ്ലേറ്റാണ്. കഴക്കൂട്ടം സ്വദേശിയുടെ സ്കൂട്ടറിൻെറ നമ്പറാണ് മോഷ്ടാക്കള്‍ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഹിന്ദിയിലാണ് മോഷ്ടാക്കൾ സംസാരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam