മുംബൈയില്‍ യുവതിയെ കൊലപ്പെടുത്തിയ കാമുകന്‍ അറസ്റ്റില്‍

Published : Jul 29, 2022, 09:20 AM IST
മുംബൈയില്‍ യുവതിയെ കൊലപ്പെടുത്തിയ കാമുകന്‍ അറസ്റ്റില്‍

Synopsis

വ്യാഴാഴ്ച പുലർച്ചെ സബർബൻ കാണ്ടിവാലിയിലെ   മനീഷയുടെ വസതിയിലേക്ക് പോയ ഗൌതം മനീഷയുമായി തര്‍ക്കത്തിലാകുകയും ഒടുവില്‍ കഴുത്ത് അറുക്കുകയുമായിരുന്നു. 

മുംബൈ:  യുവതിയെ കൊലപ്പെടുത്തിയ കാമുകന്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. മനീഷ ജയ്‌ശ്വര്‍ എന്ന 27കാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിൽ പ്രതിയായ അഖിലേഷ് പ്യാരേലാൽ എന്ന 24കാരനെ പൊലീസ് പിടികൂടി. വ്യാഴാഴ്ച ഇയാളെ  സബർബൻ മാൻഖുർദിൽ നിന്ന് അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു.

ഗൗതമും കൊല്ലപ്പെട്ട മനീഷ ജയ്‌ശ്വറും (27) പ്രണയത്തിലായിരുന്നു. ഇവര്‍ അടുത്ത് തന്നെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു. എന്നാല്‍ മനീഷയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഗൗതത്തിന് സംശയം ഉണ്ടായി.

വ്യാഴാഴ്ച പുലർച്ചെ സബർബൻ കാണ്ടിവാലിയിലെ   മനീഷയുടെ വസതിയിലേക്ക് പോയ ഗൌതം മനീഷയുമായി തര്‍ക്കത്തിലാകുകയും ഒടുവില്‍ കഴുത്ത് അറുക്കുകയുമായിരുന്നു. യുവതിയെ ഓടിക്കൂടിയ അയല്‍വാസികള്‍ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ആശുപത്രിയില്‍  പ്രവേശിപ്പിക്കുന്നതിന് മുമ്പ് അവർ മരിച്ചതായി സ്ഥിരീകരിച്ചു.

അവളുടെ തലയിലും രണ്ട് വലിയ മുറിവുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു പ്രതിക്കായി പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. കേസ് അന്വേഷിക്കാൻ പോലീസ് മൂന്ന് സംഘങ്ങളെ നിയോഗിച്ചു.

മനീഷയുടെ കാമുകനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിച്ച പോലീസ് അവനെ കണ്ടെത്തുകയും കൊലപാതകത്തിന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മംഗ്ലൂരു ഫാസിൽ കൊലക്കേസ്, പ്രതികളെ തിരിച്ചറിയാനായില്ലെന്ന് പൊലീസ്; സ്ഥലത്ത് നിരോധനാജ്ഞ

സ്കൂളിൽ നേരിട്ട പീഡനത്തെക്കുറിച്ച് കൗൺസിലിം​ഗിൽ തുറന്ന് പറഞ്ഞ് വിദ്യാർത്ഥി; അധ്യാപകൻ അറസ്റ്റിൽ

തൃശൂർ പെരിയമ്പലത്ത് വാഹനാപകടം, ചരക്കുലോറി സ്വകാര്യ ബസിലിടിച്ചു, 10 പേർക്ക് പരിക്ക്

തൃശൂർ: പുന്നയൂർക്കുളം  പെരിയമ്പലത്ത് വാഹനാപകടം. അപകടത്തിൽ പത്തുപേർക്ക് പരിക്കേറ്റു. സ്വകാര്യ ബസ്സിന് പിന്നിൽ ചരക്കുലോറിയിടിച്ച് ആണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയമ്പലം ബസ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസ്സിന് പുറകിൽ ചരക്കുലോറി ഇടിക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ