കരിക്ക് വിറ്റുകിട്ടിയ പണം വീതം വെക്കുന്നതിൽ തർക്കം, സഹോദരനെ അടിച്ച് കൊന്നു 

Published : Jul 29, 2022, 09:09 AM ISTUpdated : Jul 29, 2022, 11:08 AM IST
കരിക്ക് വിറ്റുകിട്ടിയ പണം വീതം വെക്കുന്നതിൽ തർക്കം, സഹോദരനെ അടിച്ച് കൊന്നു 

Synopsis

സ്വന്തം അമ്മയുടെ പറമ്പിലെ കരിക്ക് വിൽപ്പന നടത്തിയപ്പോൾ ലഭിച്ച പണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

പാലക്കാട്‌ : പണം വീതം വെക്കുന്നതിലെ തർക്കത്തെ തുടർന്ന് അട്ടപ്പാടിയിൽ യുവാവ് സഹോദരനെ അടിച്ചു കൊന്നു. പട്ടണക്കൽ ഊരിലെ മരുതനാണ് കൊല്ലപ്പെട്ടത്. സഹോദരൻ പണലി തൂമ്പയ്ക്ക് അടിച്ചാണ് സഹോദരൻ കൊലപ്പെടുത്തിയത്. സ്വന്തം അമ്മയുടെ പറമ്പിലെ കരിക്ക് വിൽപ്പന നടത്തിയപ്പോൾ ലഭിച്ച പണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പണം വീതംവെക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് ഏഴുമണിയോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതിനിടയിലാണ് പണലി മരുതനെ തൂമ്പ കൊണ്ട് അടിച്ചത്. ഉടൻ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചു. മികച്ച ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുന്നതിനിടെയായിരുന്നു മരണം. പ്രതി പണലിയെ അഗളി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

'പ്രശ്ന പരിഹാരത്തിന് വേഗം പോര', കരുവന്നൂർ തട്ടിപ്പിൽ വിമർശനമുയർത്തി സിപിഐ

മോഷ്ടിച്ച ബൈക്ക് വഴിയില്‍ കേടാവുന്നു, അടുത്ത് കണ്ട വണ്ടിയെടുത്തു മുങ്ങുന്നു; അറസ്റ്റ്

ഇടുക്കി: ആർഭാട ജീവിതം നയിക്കുന്നതിനായി ബൈക്കുകള്‍ മോഷ്ടിച്ച രണ്ടുപേരെ ഇടുക്കി മുരിക്കാശേരി പൊലീസ് പിടികൂടി. ഉപ്പുതോട് സ്വദേശികളായ കല്ലുടുക്കിൽ ഡാനിയൽ ജോണി, നമ്പിയാലിൽ മണികണ്ഠൻ എന്ന് വിളിക്കുന്ന അനിരുദ്ധൻ എന്നിവരാണ് പിടിയിലായത്. മൂന്ന് ബൈക്കുകളാണ് സംഘം മോഷ്ടിച്ചത്. വാത്തികുടി ഗ്രാമപഞ്ചായത്തിലെ പതിനാറാംകണ്ടത്തുനിന്നും കഴിഞ്ഞ ദിവസം  ബൈക്ക് മോഷണം പോയിരുന്നു. തുടർന്ന്  സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് സൈബ‍ർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും എറണാകുളത്തെ ജോലി സ്ഥലത്ത് നിന്ന് പിടിയിലായത്.

എറണാകുളത്തുനിന്നും മോഷ്ടിച്ച ബൈക്കുമായി പ്രതികൾ പതിനാറാംകണ്ടം ചാരളൻ കാനത്ത് എത്തുകയും അവിടെവച്ച് വാഹനം കേടാവുകയും ചെയ്തു. ഇതോടെ സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു ബൈക്കുമായി ഇരുവരും പതിനാറാംകണ്ടത്തെത്തി. പിന്നീട് പതിനാറാംകണ്ടം സ്റ്റേഡിയത്തിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനവും മോഷ്ടിച്ച് ശേഷം എറണാകുളത്തേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറ‍ഞ്ഞു. 

മുംബൈയില്‍ യുവതിയെ കൊലപ്പെടുത്തിയ കാമുകന്‍ അറസ്റ്റില്‍

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ