മുത്തങ്ങയിൽ വീണ്ടും കുഴൽപ്പണ വേട്ട, ചെക്പോസ്റ്റിൽ പിടിച്ചത് 28 ലക്ഷം രൂപ

Published : Aug 20, 2020, 10:37 PM IST
മുത്തങ്ങയിൽ വീണ്ടും കുഴൽപ്പണ വേട്ട, ചെക്പോസ്റ്റിൽ പിടിച്ചത് 28 ലക്ഷം രൂപ

Synopsis

സംഭവത്തിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ കെ സി നൗഫൽ (34), കെ യൂനസ് (37) എന്നിവർ പിടിയിലായി

വയനാട്: മുത്തങ്ങ ചെക്പോസ്റ്റിൽ വീണ്ടും കുഴൽപ്പണ വേട്ട. മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 28 ലക്ഷം രൂപയുമായി രണ്ട് പേരെ മുത്തങ്ങ തകരപ്പാടിയിലെ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് പിടിച്ചു. ചെക്പോസ്റ്റ് അധികൃതരും, എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

സംഭവത്തിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ കെ സി നൗഫൽ (34), കെ യൂനസ് (37) എന്നിവർ പിടിയിലായി. പച്ചക്കറി വാഹനത്തിൽ കാബിനിൽ സൂക്ഷിച്ച നിലയിലായുരുന്നു പണം. പിടികൂടിയ പണവും പിടിയിലായവരെയും ബത്തേരി പൊലിസിന് കൈമാറും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാറ്ററിങ്ങ് സർവീസിന്റെ പേരിൽ തട്ടിപ്പ്; രണ്ട് കല്യാണങ്ങൾക്ക് ഭക്ഷണം മുടങ്ങി, കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിങ്ങിനെതിരെ പരാതി, അന്വേഷണം
മധ്യവയസ്കന്റെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ; മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, വാക്കുതർക്കം കലാശിച്ചത് കൊലപാതകത്തിൽ