
റായ്ച്ചൂര്‍: ഹിന്ദു ആരാധനാ മൂര്‍ത്തി ശ്രീരാമനെ അവഹേളിച്ചെന്ന പരാതിയെ തുടര്‍ന്ന് 20കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ ദേവദുര്‍ഗ താലൂക്കിലാണ് സംഭവം. ശ്രീരാമനെ അവഹേളിക്കുന്ന തരത്തില്‍ വാട്‌സ് ആപ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്നാണ് അറസ്റ്റ്.
സംഭവത്തെ തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ ദേവദുര്‍ഗ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്ന് പൊലീസ് അറിയിച്ചു. ബെംഗളൂരു സംഭവത്തിന് ഒരാഴ്ച ശേഷമാണ് സമാനമായ മറ്റൊരു സംഭവമുണ്ടാകുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബര്‍ മൂന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഐപിസി 504, 505, 205 വകുപ്പ് പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam