വീടിന്‍റെ ബാൽക്കണിയിൽ നിന്നും വീണ് 29 കാരി മരിച്ച നിലയിൽ, മകളെ ഭർത്താവ് തള്ളിയിട്ടതാണെന്ന് പിതാവ്, അന്വേഷണം

Published : Jul 22, 2024, 02:07 PM ISTUpdated : Jul 22, 2024, 02:13 PM IST
വീടിന്‍റെ ബാൽക്കണിയിൽ നിന്നും വീണ് 29 കാരി മരിച്ച നിലയിൽ, മകളെ ഭർത്താവ് തള്ളിയിട്ടതാണെന്ന് പിതാവ്, അന്വേഷണം

Synopsis

പൊലീസെത്തിയപ്പോൾ രണ്ടാം നിലയിലെ ബാൽക്കണിക്ക് താഴെ ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു യുവതി. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

ദില്ലി: ദില്ലിയിൽ യുവതി വീടിന്‍റെ ബാൽക്കണിയിൽ നിന്നും വീണ് മരിച്ച നിലയിൽ. കഴിഞ്ഞ ശനിയാഴ്ചയാണ് 29 കാരിയായ ദ്വാരക സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വീടിന്‍റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴെ വീണ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. എന്നാൽ മകൾ കെട്ടിടത്തിൽ നിന്നും വീണതല്ലെന്നും ഭർത്താവ് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നും യുവതിയുടെ പിതാവ് ആരോപിച്ചു.

ശനിയാഴ്ച രാത്രിയാണ് ഒരു സ്ത്രീ കെട്ടിടത്തിൽ നിന്ന് വീഴുന്നത് കണ്ടെന്ന് ദ്വാരക നോർത്ത് പൊലീസ് സ്റ്റേഷനിൽ സന്ദേശം ലഭിക്കുന്നത്. യുവതിയുടെ അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തിയപ്പോൾ രണ്ടാം നിലയിലെ ബാൽക്കണിക്ക് താഴെ ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു യുവതി. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

ഇതിന് പിന്നാലെയാണ് മകളെ ഭർത്താവ് തള്ളിയിട്ടതാണെന്ന് ആരോപിച്ച് യുവതിയുടെ പിതാവ് രംഗത്തെത്തിയത്. സംഭവത്തിൽ   ദ്വാരക സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാമെന്നും  പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും എസ്‌ഡിഎമ്മിന്‍റെ റിപ്പോർട്ടിനും ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് നോർത്ത് ദ്വാരക പൊലീസ് അറിയിച്ചു.

Read More : യുപിയിൽ അമ്മയുടെ മുന്നിൽ നിന്നും ദളിത് പെൺകുട്ടിയെ വലിച്ചിഴച്ച് കൂട്ട ബലാത്സംഗം ചെയ്തു; യുവാവ് പിടിയിൽ
 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ