
പാലക്കാട്: പാലക്കാട് പല്ലശ്ശനയിൽ കെ എസ് ഇ ബിയുടെ അലുമിനിയം കമ്പി മോഷ്ടിച്ചു വിറ്റ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കുളത്തുപ്പുഴ സ്വദേശി ഷിബു, എലവംഞ്ചേരി സ്വദേശി പത്മനാഭൻ, നെന്മാറ സ്വദേശി വഹാബ് എന്നിവരെയാണ് ആണ് കൊല്ലംകോട് പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാളായ ഷിബു, മുതലമട സെക്ഷന് കീഴിൽ കെ എസ് ഇ ബിയുടെ ഇലട്രിക് ലൈറ്റുകൾ പരിപാലിക്കുന്ന ആളാണ്. ഇയാളുടെ നേതൃത്വത്തിലായിരുന്നു അലുമിനിയം കമ്പി മോഷണം നടന്നത്.
പല്ലശ്ശന കാനറാ ബാങ്കിന് സമീപത്തു നിന്നും ആണ് ഷിബുവും പത്മനാഭനും അലുമിനിയം കമ്പി മോഷ്ടിച്ചത്. ശേഷം വഹാബിന്‍റെ കടയിൽ വിൽപ്പന നടത്തി. മോഷണമുതൽ കെ എസ് ഇ ബിയുടെ ആണെന്ന അറിവോടെ ആണ് വഹാബ് എല്ലാം വിലയ്ക്ക് എടുത്തത് എന്ന് തെളിഞ്ഞതോടെ ആണ് ഇയാളെയും പ്രതി ചേർത്തത്. 1,50,000 രൂപയുടെ മോഷണം നടത്തി എന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. 600 മീറ്റർ ആണ് പ്രതികൾ മോഷ്ടിച്ച അലുമിനിയം കമ്പിയുടെ നീളം. പ്രതികൾ മോഷണമുതൽ കടത്താൻ ഉയോഗിച്ച വാഹനവും, അലുമിനിയം കമ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
സിഐഡി ചമഞ്ഞ് കമ്പനിയില്‍ കവര്‍ച്ച, ജീവനക്കാരെ തട്ടിക്കൊണ്ടുപോയി; അഞ്ചുപേര്‍ പിടിയില്‍
അതേസമയം ദുബൈയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത സിഐഡി ആണെന്ന വ്യാജേന ദുബൈയില്‍ അല്‍ഖൂസില്‍ ഒരു വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ അഞ്ചുപേര്‍ പിടിയിലായെന്നതാണ്. അറബ്, ഏഷ്യന്‍ വംശജരെയാണ് ജയിലിലടച്ചത്. കമ്പനിയിലെ ഒരു ജീവനക്കാരെ സംഘം തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. കമ്പനിയുടെ സേഫില്‍ നിന്ന് 80,000 ദിര്‍ഹമാണ് ഇവര്‍ കവര്‍ന്നത്. എമിറാത്തി വേഷം ധരിച്ചെത്തിയ സംഘം സിഐഡി ആണെന്ന് പറഞ്ഞാണ് കമ്പനിക്കുള്ളില്‍ കയറിയത്. ഇവര്‍ ഒരു വ്യാജ കാര്‍ഡ് കാണിച്ചതായും കമ്പനിയിലെ ജീവനക്കാരന്‍ പറഞ്ഞു. സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയാണെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് കമ്പനിയിലെ ഒരു ജീവനക്കാരനെ ബന്ധിയാക്കിയെന്നും പിന്നീട് നേരെ സേഫിന് അടുത്തെത്തിയ കവര്‍ച്ചാ സംഘം ഇവിടെ നിന്നും 80,000 ദിര്‍ഹം കവര്‍ന്നു.