
റാഞ്ചി: ജാർഖണ്ഡിൽ 50 കാരിയെ മൂന്നംഗ സംഘം അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ശേഷം സ്ത്രീയുടെ സ്വകാര്യഭാഗങ്ങളിൽ സ്റ്റീൽ പാത്രം കയറ്റി മുറിപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി 10ന് ചത്രയിലെ ഹണ്ടെർഗഞ്ജ് മേഖലയിലാണ് സംഭവം നടന്നത്. മൂന്നുപേരും ചേർന്ന് സ്ത്രീയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും സ്റ്റീൽ പാത്രം സ്വകാര്യഭാഗത്ത് കയറ്റി മുറിപ്പെടുത്തുകയുമായിരുന്നു. സംഭവം പുറംലോകമറിഞ്ഞാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഇവർ സ്ത്രീയെ ഭീഷണിപ്പെടുത്തി. പിന്നീട് ഇവർ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർ മടങ്ങിവരാതായതോടെ ബന്ധുക്കൾ സ്ത്രീയെ തേടിയിറങ്ങിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന സ്ത്രീയെ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചു.
സ്ത്രീ ഇപ്പോൾ ഗയയിലെ അനുഗ്രഹ് നാരയൺ മഗധ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam