കവര്‍ച്ചക്കാരെന്ന് സംശയിച്ച് ഗ്രാമവാസികളുടെ മര്‍ദ്ദനം; മൂന്നുപേര്‍ കൊല്ലപ്പെട്ടു, സംഭവം മഹാരാഷ്ട്രയിൽ

By Web TeamFirst Published Apr 17, 2020, 6:03 PM IST
Highlights

കവര്‍ച്ചക്കാരാണെന്ന് സംശയിച്ച് മഹാരാഷ്ട്രയില്‍ ഗ്രാമവാസികള്‍ മൂന്നുപേരെ തല്ലിക്കൊന്നു. നാസിക്കിലേക്ക് യാത്ര ചെയ്യുകയായിരുന്ന സശീല്‍ഗിരി, മഹാരാജ്, നിലേഷ് തല്‍ഗഡെ എന്നിവരാണ് കൊല്ലപ്പെട്ടത്. തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു.
 

മുംബൈ: കവര്‍ച്ചക്കാരാണെന്ന് സംശയിച്ച് മഹാരാഷ്ട്രയില്‍ ഗ്രാമവാസികള്‍ മൂന്നുപേരെ തല്ലിക്കൊന്നു. നാസിക്കിലേക്ക് യാത്ര ചെയ്യുകയായിരുന്ന സശീല്‍ഗിരി, മഹാരാജ്, നിലേഷ് തല്‍ഗഡെ എന്നിവരാണ് കൊല്ലപ്പെട്ടത്. തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു. അഞ്ച് പൊലീസുകാര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. 

വ്യാഴായ്ച്ച പുലര്‍ച്ചെ പാല്‍ഘര്‍ ജില്ലയിലായിരുന്നു സംഭവം.ഡ്രൈവറും രണ്ട് മുംബൈ സ്വദേശികളുമാണ് കൊല്ലപ്പെട്ടത്. സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഇരുന്നൂറോളം വരുന്ന ഗ്രാമവാസികള്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് വാഹനം തടയുകയും, പുറത്തിറക്കി വടികൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

വാഹനം തടഞ്ഞുവെന്നും, ഗ്രാമവാസികള്‍ ആക്രമിക്കുകയാണെന്നും ഡ്രൈവര്‍ പൊലീസില്‍ അറിയച്ചതിനെ അറിയിച്ചു. എന്നാല്‍ അതിക്രമം തടയാന്‍ ശ്രമിച്ച പൊലീസുകാരെയും ജനക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു. കാസ പൊലീസ് സ്റ്റേഷനിലെ പൊീലീസുകാര്‍ക്കും ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്.

click me!