നാടൊന്നാകെ സ്നേഹിച്ച അരയന്നം, അർധരാത്രി കൊന്ന് വയറ്റിലാക്കി യുവാക്കളുടെ ക്രൂരത; കാത്തിരിക്കുന്ന ശിക്ഷ എന്ത്?

Published : Jun 03, 2023, 09:13 PM IST
നാടൊന്നാകെ സ്നേഹിച്ച അരയന്നം, അർധരാത്രി കൊന്ന് വയറ്റിലാക്കി യുവാക്കളുടെ ക്രൂരത; കാത്തിരിക്കുന്ന ശിക്ഷ എന്ത്?

Synopsis

അർധരാത്രി കുളത്തിലെത്തി അരയന്നത്തെ കൊന്ന് കൊണ്ടുപോകുകയായിരുന്നെന്നും പിന്നീട് ഒരു ബന്ധുവിന്‍റെ വീട്ടിൽ വച്ച് കറിവച്ച് കഴിച്ചെന്നും യുവാവ് വ്യക്തമാക്കി

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ അരയന്നത്തെ കൊന്ന് ഭക്ഷിച്ച കുറ്റത്തിന് മൂന്ന് യുവാക്കൾ അറസ്റ്റിലായി. ഇവിടുത്തെ കുളത്തിലുണ്ടായിരുന്ന ഫെയ് എന്ന് പേരുള്ള അരയന്നത്തോടാണ് യുവാക്കൾ ക്രൂരത കാട്ടിയത്.  നാടിനാകെ പ്രിയപ്പെട്ട അരയന്നായിരുന്നു ഫെയ്. കഴിഞ്ഞ ദിവസം മുതൽ ഫെയ്നെയും നാല് കുഞ്ഞുങ്ങളെയും കാണാനില്ലായിരുന്നു. നാട്ടുകാർ വലിയ വേദനയോടെ പൊലീസിനെ സമീപിച്ചതോടെയാണ് കുറ്റവാളികൾ നിയമത്തിന് മുന്നിലെത്തിയത്. ന്യൂയോർക്കിന് കുറച്ചകലെ സിറാക്കൂസിന്‍റെ പ്രാന്തപ്രദേശമായ മാൻലിയസിലാണ് സംഭവം നടന്നത്.

കുഞ്ഞിക്കാലിനായി 19 വർഷത്തെ കാത്തിരിപ്പ്, ഒരു രക്ഷയുമില്ല; ഒടുവിൽ നിദക്ക് വേണ്ടി സഹോദരി ചെയ്തത്!

ഒരു ദശാബ്ദത്തിലേറെയായി ഇവിടുത്തെ കുളത്തിൽ വസിച്ചിരുന്ന ഫെയ്ന് നാല് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മുതലാണ് ഫെയ്നെയും നാല് കുഞ്ഞുങ്ങളെയും കാണാതായതായത്. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ രണ്ട് കുഞ്ഞുങ്ങളെ സലീന എന്ന സ്ഥലത്തിന് സമീപത്തെ കടയിൽ നിന്നും കണ്ടെത്തി. ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് യുവാക്കളുടെ ക്രൂരത വെളിച്ചത്തുവന്നത്. പിടിയിലായ യുവാക്കളിൽ ഒരാൾ ഈ കടയിലെ ജീവനക്കാരനായിരുന്നു. കൂടുതൽ അന്വേഷണത്തിൽ ഇയാൾ സത്യം വെളിപ്പെടുത്തുകയായിരുന്നു. കൂട്ടാളികൾക്കൊപ്പം അരയന്നത്തെ കറിവച്ച് കയിച്ചെന്ന് യുവാവ് വെളിപ്പെടുത്തി. രണ്ട് കുഞ്ഞുങ്ങളെയും യുവാവ് കാട്ടികൊടുത്തു.

കഴിഞ്ഞ ദിവസം അർധരാത്രി കുളത്തിലെത്തി അരയന്നത്തെ കൊന്ന് കൊണ്ടുപോകുകയായിരുന്നെന്നും പിന്നീട് ഒരു ബന്ധുവിന്‍റെ വീട്ടിൽ വച്ച് കറിവച്ച് കഴിച്ചെന്നും യുവാവ് വ്യക്തമാക്കി. ഇതിന് പിന്നാലെ യുവാവിനെയും കൂട്ടാളികളെയും പൊലീസ് പൊക്കി. പ്രതികൾ 16 നും 18 നും ഇടയിൽ പ്രായമുള്ളവരാണ്. ഇവർക്കെതിരെ ഗൂഢാലോചനയും ക്രിമിനൽ അതിക്രമവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. 18 തികയാത്തവരെ വീട്ടുകാർക്കൊപ്പം അയച്ചെന്നും ഇവരെ വീട്ടുകാർ കോടതിയിലെത്തിക്കുമെന്നും പൊലീസ് വിവരിച്ചു. 18 വയസുള്ള ഒരു പ്രതിയെ പൊലീസ് തന്നെ കോടതിയിലെത്തിക്കും. കോടതിയിലെ വിചാരണക്ക് ശേഷമാകും ശിക്ഷ വിധിയുണ്ടാകുക. പ്രിയപ്പെട്ട ഫെയ്നെ കൊന്ന് കറിവച്ച് കഴിച്ചവർക്കുള്ള ശിക്ഷ എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് നാട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ