Asianet News MalayalamAsianet News Malayalam

കുഞ്ഞിക്കാലിനായി 19 വർഷത്തെ കാത്തിരിപ്പ്, ഒരു രക്ഷയുമില്ല; ഒടുവിൽ നിദക്ക് വേണ്ടി സഹോദരി ചെയ്തത്!

വിവിധ ഡോക്ടർമാരെ കണ്ടിരുന്നെങ്കിലും 19 വർഷമായിട്ടും പരിഹാരം മാത്രം ഉണ്ടായിരുന്നില്ല

Mother gives newborn baby to her sister who struggling to conceive for nearly two decades asd
Author
First Published Jun 3, 2023, 7:48 PM IST

ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളും തോറും ദമ്പതികൾക്ക് അതൊരു വേദനയാണ്. അപ്പോൾ കുഞ്ഞിനെ സ്വപ്നം കണ്ട് 19 വർഷം കാത്തിരിക്കേണ്ടി വന്ന യുവതിയുടെ വേദന എത്രത്തോളമാകുമെന്ന് ഊഹിക്കാൻ പറ്റില്ല. എന്നാൽ ഒടുവിൽ നിദയെന്ന യുവതിയെ തേടി സന്തോഷ നിമിഷം എത്തിയെന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. സഹോദരി മൈമൂനയാണ് നിദയുടെ 19 വർഷത്തെ കാത്തിരിപ്പിന് പരിഹാരം കണ്ടത്.

ഒഡീഷയിലെ കണ്ണീരിൽ കൈപിടിച്ച് ലോകം; ഇന്ത്യയെ ആശ്വസിപ്പിക്കാൻ പുടിനും സുനക്കുമടക്കമുള്ള ലോകനേതാക്കൾ രംഗത്ത്

പാലസ്തീൻ യുവതിയായ നിദ, ഒരു കുഞ്ഞിന് വേണ്ടി ഇത്രയും നാളും കാത്തിരിക്കുകയായിരുന്നു. എന്നാൽ ശാരീരിക പ്രശ്നങ്ങൾ കാരണം നിദയ്ക്ക് ഗർഭിണായാകാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. വിവിധ ഡോക്ടർമാരെ കണ്ടിരുന്നെങ്കിലും 19 വർഷമായിട്ടും പരിഹാരം മാത്രം ഉണ്ടായിരുന്നില്ല. അനിയത്തിയായ മൈമൂനയാകട്ടെ ഇതിനിടെ മൂന്ന് കുട്ടികളുടെ അമ്മയാകുകയും ചെയ്തിരുന്നു. നിദയ്ക്ക് കുട്ടി വേണമെന്ന ആഗ്രഹം എത്രത്തോളം ഉണ്ടെന്ന് മൈമൂനക്ക് നന്നായി അറിയാമായിരുന്നു. ഒടുവിൽ നാലാമത്തെ കുട്ടിയെ പ്രസവിക്കാറായപ്പോൾ, കുട്ടിയെ മൈമൂനക്ക് നൽകാൻ നിദ തീരുമാനിക്കുകയായിരുന്നു. അങ്ങനെ കഴിഞ്ഞ ദിവസം പ്രസവിച്ചതിന് പിന്നാലെ നിദയ്ക്ക് കൈമാറുകയായിരുന്നു മൈമൂന.

ഇസ്രായേലിലെ ഉമ്മുൽ ഫാമിൽ നിന്നുള്ള 35 കാരിയായ മൈമൂന മഹമീദാണ് തന്റെ നവജാത ശിശുവിനെ ഗർഭം ധരിക്കാൻ കഴിയാത്ത സഹോദരിക്ക് നൽകിയത്. ആശുപത്രിയിലേക്കുള്ള വഴിയിലായിരുന്ന മൈമൂനയുടെ പ്രസവം. എന്നാൽ ആശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖമായിട്ടിരിക്കുകയാണ്. അതിനിടയിലാണ് ഹൃദയസ്പർശിയായ വാർത്ത മൈമൂന ലോകത്തെ അറിയിച്ചത്. സഹോദരിക്ക് വേണ്ടിയുള്ള മൈമൂനയുടെ ത്യാഗത്തെ വീട്ടുകാരും ബന്ധുക്കളും നിറഞ്ഞ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. ഒപ്പം തന്നെ  നിദയുടെ 19 വർഷത്തെ കാത്തിരിപ്പിന് പരിഹാരമായതും ഏവരെയും സന്തോഷിപ്പിക്കുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios