
ദില്ലി: ഇരു ചക്രവാഹനങ്ങൾ ചെറുതായി ഉരസി വാക്കു തർക്കത്തിനിടെ പിൻസീറ്റിലിരുന്ന 30 കാരിയെ പ്രായപൂർത്തിയാകാത്ത മക്കൾ മുന്നിലിട്ട് വെടിവച്ചു കൊന്നു. കിഴക്കൻ ദില്ലിയിലെ ഗോകുൽപുരിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ബുധനാഴ്ചയാണ് ഭർത്താവിനും നാലും പന്ത്രണ്ടും പ്രായമുള്ള മക്കൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച 30കാരി കഴുത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹീര സിംഗ് എന്ന 40കാരന്റെ ഭാര്യയായ സിമ്രൻജീത് കൌറാണ് കൊല്ലപ്പെട്ടത്.
സംഭവത്തേക്കുറിച്ച് ദില്ലി പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. കിഴക്കൻ ദില്ലിയിലെ മോജ്പൂരിലേക്ക് സ്കൂട്ടറിൽ യാത്ര പോവുകയായിരുന്ന കുടുംബത്തിന് നേരെയാണ് അക്രമം നടന്നത്. ഗോകുൽപുരി ഫ്ലൈ ഓവറിൽ വച്ച് ഇവരുടെ സ്കൂട്ടറിൽ മറ്റൊരു ഇരുചക്രവാഹനം ഉരസിയിരുന്നു. ഇതിനേചൊല്ലി 30കാരിയുടെ ഭർത്താവ് ബൈക്ക് യാത്രക്കാരനും തമ്മിൽ തർക്കമായി. ഇരുവരും തമ്മിലുള്ള വാക്കേറ്റം അസഭ്യ പ്രയോഗത്തിലേക്ക് നീണ്ടതോടെ ഹീര സിംഗ് സ്കൂട്ടർ റോഡിന്റെ സൈഡിൽ നിർത്തി.
ഇതിനിടയിൽ ബൈക്ക് യാത്രികൻ ഹീര സിംഗിന് നേരെ വെടിയുതിർക്കുകയായിരുന്നു. സ്കൂട്ടറിന്റെ പിന്നിലിരുന്ന സിമ്രൻജീത് കൌറിന്റെ കഴുത്തിലാണ് വെടിയേറ്റത്. ഭാര്യയെ ഹീര സിംഗ് ഉടൻ തന്നെ ഗുരു തേജ് ബഹാദുർ ആശുപത്രിയിൽ എത്തിച്ചെങ്കിലും 30കാരിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഗോകുൽപുരി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam