ഭാര്യ പിണങ്ങി, തർക്കം; കമ്പംമേട്ടിൽ അമ്മായിഅമ്മയേയും ഭാര്യ സഹോദരിയേയും കൊന്ന കേസ്, പ്രതിക്ക് ജീവപര്യന്തം

Published : Jul 31, 2024, 07:29 PM ISTUpdated : Jul 31, 2024, 07:47 PM IST
ഭാര്യ പിണങ്ങി, തർക്കം; കമ്പംമേട്ടിൽ അമ്മായിഅമ്മയേയും ഭാര്യ സഹോദരിയേയും കൊന്ന കേസ്, പ്രതിക്ക് ജീവപര്യന്തം

Synopsis

2018 ൽ കമ്പംമെട്ട് ചേലമൂട് ഭാഗത്ത്‌ പുത്തൻപുരക്കൽ ഓമനയെയും മകൾ ബീനയെയും കുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. ഓമനയുടെ മറ്റൊരു മകളായ വിനീതയുടെ ഭർത്താവാണ് കേസിലെ പ്രതിയായ കണ്ണൻ.  

മൂന്നാർ: ഇടുക്കി കമ്പംമേട്ടിൽ ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരിയെയും കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. തേർഡ് ക്യാമ്പ് സ്വദേശി മൈലാടിയിൽ സുജിൻ എന്ന് വിളിക്കുന്ന കണ്ണനെയാണ് കൊലക്കേസിൽ തൊടുപുഴ അഡിഷണൽ ജില്ലാ ജഡ്ജി പി എൻ സീത ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ആറു ലക്ഷം രൂപ രൂപ പിഴയും ഒടുക്കണം.

2018 ൽ കമ്പംമെട്ട് ചേലമൂട് ഭാഗത്ത്‌ പുത്തൻപുരക്കൽ ഓമനയെയും മകൾ ബീനയെയും കുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. ഓമനയുടെ മറ്റൊരു മകളായ വിനീതയുടെ ഭർത്താവാണ് കേസിലെ പ്രതിയായ കണ്ണൻ.  ഭർത്താവിനോട് പിണങ്ങി വീട്ടിൽ നിൽക്കുകയായിരുന്ന വിനീതയെ തിരികെ കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട  തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പ്രോസീക്യൂട്ടർ അഡ്വ വി എസ് അഭിലാഷ് ഹാജരായി.

Read More : വാളുകൊണ്ട് വെട്ടി, തോട്ടിൽ മുക്കി കൊന്നു; ചാമക്കാല ശ്രീനാഥ് കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ