ഭാര്യ ഇൻസ്റ്റഗ്രാമിൽ നിരന്തരം റീൽസ് ഇടുന്നു, എതിർത്തിട്ടും മാറ്റമില്ല; ഭർത്താവ് തൂങ്ങിമരിച്ചു

Published : Feb 16, 2024, 05:19 PM IST
ഭാര്യ ഇൻസ്റ്റഗ്രാമിൽ നിരന്തരം റീൽസ് ഇടുന്നു, എതിർത്തിട്ടും മാറ്റമില്ല; ഭർത്താവ്  തൂങ്ങിമരിച്ചു

Synopsis

സംഭവ ദിവസവും ഇൻസ്റ്റഗ്രാമിൽ വീഡിയോ ഇടുന്നതിനെ ചൊല്ലി കുമാറും ഭാര്യയും വഴക്കിട്ടിരുന്നു. ഇനി വീഡിയോ ഇൻസ്റ്റഗ്രാമിൽ ഇടരുതെന്ന് കുമാർ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ ഭാര്യ ഇക്കാര്യം അവഗണിച്ചു.

ബെംഗളൂരു: കർണ്ണാടകയിൽ ഭാര്യ സോഷ്യൽ മീഡിയയിൽ റീൽസ് ഇടുന്നതിനെ ചൊല്ലിയുണ്ടായ വഴക്കിന് പിന്നാലെ ജീവനൊടുക്കി ഭർത്താവ്. കർണ്ണാടകയിലെ ചാമരാജനഗര സ്വദേശിയായ 34 കാരൻ കുമാർ ആണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. കൂലിപ്പണിക്കാരനായ കുമാറും ഭാര്യയും തമ്മിൽ ഇൻസ്റ്റഗ്രാം വീഡിയോയെ ചൊല്ലി വഴക്കിട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്,

ചാമരാജനഗര ഹനുരു ഏരിയയിലാണ് കുമാറും ഭാര്യയും താമസിക്കുന്നത്. കുമാറിന്‍റെ ഭാര്യ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഭാര്യ ഇൻസ്റ്റഗ്രാമിൽ റീൽസ് ഇടുന്നത് കുമാറിന് ഇഷ്ടമായിരുന്നില്ല. പലതവണ എതിർത്തിട്ടും ഭാര്യ ഇൻസ്റ്റഗ്രാമിൽ വീഡിയോ അപ്ലോഡ് ചെയ്യുന്നത് തുടർന്നു. ഇതോടെ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. 

സംഭവ ദിവസവും ഇൻസ്റ്റഗ്രാമിൽ വീഡിയോ ഇടുന്നതിനെ ചൊല്ലി കുമാറും ഭാര്യയും വഴക്കിട്ടിരുന്നു. ഇനി വീഡിയോ ഇൻസ്റ്റഗ്രാമിൽ ഇടരുതെന്ന് കുമാർ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ ഭാര്യ ഇക്കാര്യം അവഗണിച്ചു. ഇതോടെ നിരാശനായ കുമാർ ഹനുരു ഏരിയയിൽ ഒരു മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More : മന്ത്രിയുടെ ഭാര്യയ്ക്ക് പോലും സര്‍ക്കാരിനെതിരെ പ്രതികരിക്കേണ്ടി വന്നു; വിമശനവുമായി സതീശൻ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)  

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ