ചരക്ക് ലോറിയിൽ കഞ്ചാവ് കടത്ത്; 35 കിലോ സഹിതം മൂന്ന് പേര്‍ ആലുവയില്‍ പിടിയില്‍

By Web TeamFirst Published Sep 3, 2020, 12:20 AM IST
Highlights

ആലുവയിൽ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ലോറിയുടെ ക്യാബിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്ന കഞ്ചാവ് ശേഖരം കണ്ടെത്തിയത്. 

കൊച്ചി: ആന്ധ്രയിൽ നിന്നും ലോറിയിൽ ഒളിപ്പിച്ചുകടത്തിയ 35 കിലോ കഞ്ചാവ് പിടികൂടി. എറണാകുളം ആലുവയിൽ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ലോറിയുടെ ക്യാബിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്ന കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പട്ടാമ്പി വല്ലപ്പുഴ സ്വദേശി പുളിക്കൻ വീട്ടിൽ അഹമ്മദ് കബീർ, കോഴിക്കോട് നെല്ലായി സ്വദേശി കോഴിക്കോടൻ വീട്ടിൽ ഹക്കീം, ഒറ്റപ്പാലം സ്വദേശി വെട്ടിക്കാട്ടിൽ വീട്ടിൽ ജാഫർ എന്നിവര്‍ പിടിയിലായി.

ആന്ധ്രപ്രദേശിൽ നിന്നും കേരളത്തിലേക്ക് ചരക്ക് കൊണ്ടുവരുന്ന ലോറിയാണിത്. കേരളത്തിലേക്ക് കൂടെ കഞ്ചാവും കടത്തുകയാണ് ഇവരുടെ പതിവ്. തൃശൂർ സ്വദേശിയായ ഷമീർ ബാബുവാണ് കഞ്ചാവ് കടത്ത് സംഘത്തിന്റെ നേതാവെന്നാണ് എക്‌സൈസ് പറയുന്നത്. ഇയാളാണ് കഞ്ചാവ്‌ വാങ്ങുന്നതിനായി ഇവർക്ക് പണം നൽകുന്നത്. കടത്തിയ കഞ്ചാവ് കൈപറ്റാൻ ആലുവയിൽ ആളുകൾ എത്തുമെന്ന് അറിയിച്ചിരുന്നതായും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. പക്ഷെ ഇവരെ കണ്ടെത്താനായിട്ടില്ല. 

വിപണിയിൽ പതിനഞ്ച് ലക്ഷത്തോളം വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് അന്വേഷണം നടത്തുമെന്നും എക്‌സൈസ് വ്യക്തമാക്കി.

തൊടുപുഴയിൽ വൻ ലഹരി വേട്ട; 50 കിലോ കഞ്ചാവും 10 കുപ്പി ഹാഷിഷ് ഓയിലും പിടികൂടി

മധ്യപ്രദേശ് ശിവസേന മുന്‍ അധ്യക്ഷനെ വെടിവെച്ച് കൊലപ്പെടുത്തി; ഭാര്യക്കും മകള്‍ക്കും പരിക്ക്

click me!