പുറമെ നോക്കിയാല്‍ പാല്‍വണ്ടി, പരിശോധിച്ചപ്പോള്‍ പാലിന് പകരം റം; പിടിച്ചെടുത്തത് 3600 ലിറ്റര്‍ വിദേശ മദ്യം

By Web TeamFirst Published Jul 25, 2022, 9:58 AM IST
Highlights

തിരുവനന്തപുരം, കൊല്ലം  സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓണക്കാലത്ത് വില്‍പന നടത്താന്‍ മാഹിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

തൃശൂര്‍: പാല്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന വിദേശ മദ്യം പിടികൂടി പൊലീസ്. തൃശൂര്‍ ചേറ്റുവയില്‍ അമ്പത് ലക്ഷം വിലയുള്ള വിദേശ മദ്യമാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം, കൊല്ലം  സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓണക്കാലത്ത് വില്‍പന നടത്താന്‍ മാഹിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ ഒരുമണിയോടെ ചേറ്റുവ പാലത്തിന് സമീപത്തുവച്ചായിരുന്നു മാഹിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന വിദേശ മദ്യം പിടികൂടിയത്. തിരുവനന്തപുരം ഭാഗത്തേക്ക് വന്‍തോതില്‍ വിദേശ മദ്യം കടത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ സ്പെഷ്യല്‍ സ്ക്വാഡും വാടാനപ്പള്ളി പൊലീസും സംയുക്ത പരിശോധന നടത്തിയത്.

വിഘ്നേശ്വര മില്‍ക്ക് വാന്‍ എന്ന വണ്ടിയിലാണ് വിവിധ ബ്രാന്‍ഡുകളുടെ 3600 ലിറ്റര്‍ വിദേശ മദ്യം കടത്തിയിരുന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സജി, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് എന്നിവരാണ് പിടിയിലായത്. ഓണക്കാല വില്‍പനയ്ക്കായി മാഹിയില്‍ നിന്ന് മദ്യം കടത്തുകയായിരുന്നെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.

യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ

എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം. മദ്യം ആരില്‍ നിന്നുവാങ്ങി, ആര്‍ക്കൊക്കെ എത്തിക്കുന്നു തുടങ്ങിയ വിവരങ്ങളും ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.  പ്രതികള്‍ മുമ്പും ഇവര്‍ മദ്യം കടത്തിയിരുന്നോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

മോഷണം ശീലം,  ലക്ഷ്യം വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ജ്വല്ലറികൾ; ഒടുവിൽ യുവതി കുടുങ്ങി‌

മൂന്നാർ: അത്യാവശ്യം സാമ്പത്തിക ഭദ്രതയുണ്ടായിട്ടും യുവതി മോഷ്ടിക്കുന്നത് ശീലം കൊണ്ടാണെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ജ്വല്ലറിയിൽ മോഷണം നടത്തിയ കോയമ്പത്തൂർ സ്വദേശി രേഷ്മയാണ് മൂന്നാറിയിൽ പിടിയിലായത്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പതിവായി സന്ദര്‍ശിക്കുന്ന യുവതി അവിടെയെത്തി ഏതെങ്കിലും ജ്വല്ലറിയിൽ കയറി മോഷ്ടിക്കുന്നത് ശീലമായിരുന്നു. കൊടൈക്കനാലില്‍ നിന്നും മൂന്നാറില്‍ എത്തിയ വിനോദസഞ്ചാര യാത്രാ സംഘത്തിലെ അംഗമായ യുവതി ആഭരണങ്ങള്‍ വാങ്ങുന്നതിനിടയില്‍ വിദഗ്ദമായാണ് രണ്ടു ലക്ഷത്തോളം വില മതിക്കുന്ന ആഭരണം മുക്കിയത്. 

വൈകിട്ട് മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടതെങ്കിലും രണ്ടു ദിവസത്തിനു ശേഷമാണ് കടയുടമ പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാന്‍ വൈകിയത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി. മൂന്നാര്‍ പൊലീസ് സ്‌റ്റേഷനിലെ നിരീക്ഷണ ക്യാമറകളില്‍ നിന്നും നടത്തിയ പരിശോധനയിലാണ് യുവതിക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. മൂന്നാര്‍ ടൗണില്‍ നിന്നും യുവതി ടെമ്പോയില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ട് വാഹനത്തെക്കുറിച്ചും വിശദവിവരങ്ങളും ശേഖരിച്ചു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും പുൊലീസും സഹകരിച്ചതോടെ പ്രതിയെ വലിയ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടാനായി. 

കഴിഞ്ഞ ശനിയാഴ്ച പകല്‍ 10.30 ഓടെ മലേഷ്യയില്‍ ജോലി ചെയ്യുകയാണെന്ന് സ്വയം പരിചയപ്പെടുത്തി കടയിലെത്തിയ കോയമ്പത്തൂര്‍ സ്വദേശിനിയായ രേഷ്മ 80000 രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തതിനു ശേഷം പണം നല്‍കി ബില്‍ കൈപ്പറ്റി. തുടര്‍ന്ന് 36 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകള്‍ എടുത്ത് മാറ്റി വയ്ക്കാന്‍ ഉടമയോട് ആവശ്യപ്പെട്ടു. വൈകീട്ട് അഞ്ചോടെ ഭര്‍ത്താവിനെയും കൂട്ടി വരാമെന്ന് പറഞ്ഞ് കടയില്‍ നിന്നുമിറങ്ങി. എന്നാല്‍ ഇവര്‍ കടയിലെത്തിയില്ല. രാത്രി 7 30 ഓടെ പതിവ് പോലെ ആഭരണങ്ങളുടെ സ്റ്റോക്ക് എടുത്തപ്പോഴാണ് 36 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകള്‍ കുറവ് വന്നത് കണ്ടത്.

click me!