Asianet News MalayalamAsianet News Malayalam

യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ

രജീഷിനെ ജൂൺ 20 ന് രാത്രികയിൽ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുവാൻ ശ്രമിച്ചകേസിലെ പ്രധാന പ്രതിയാണ് ദീപു.

Youth arrested for murder attempt case
Author
Cherthala, First Published Jul 25, 2022, 12:47 AM IST

ചേർത്തല: അർത്തുങ്കലിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ  പൊലീസ് പിടികൂടി. പുത്തനങ്ങാടി കരയിൽ പോട്ടയിൽ വീട്ടിൽദീപു പി ലാലി ( റോക്കി-36) നെയാണ് പൊലീസ് പിടികൂടിയത്. ചേർത്തല തെക്ക് പഞ്ചായത്ത് സ്വദേശി രജീഷിനെ ജൂൺ 20 ന് രാത്രികയിൽ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുവാൻ ശ്രമിച്ചകേസിലെ പ്രധാന പ്രതിയാണ് ദീപു. 

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; മലയാളി യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി

അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് പുത്തനങ്ങാടിയിൽ നിന്നുമാണ് ദീപുവിനെ പിടികൂടിയത്. ചേർത്തല, അർത്തുങ്കൽ, മുഹമ്മ, മാരാരികുളം, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. കേസിൽപ്പെട്ടാൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് മുങ്ങുകയാണ് ഇയാളുടെ രീതി. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ  പി.ജി. മധു, എസ്.ഐ  ഡി. സജീവ്കുമർ, ഗ്രേഡ് എസ്.ഐ  ആർഎൽ മഹേഷ്, വേണു എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്. 

പടക്കവ്യാപാരിയുടെ വീട്ടിൽ സ്ഫോടനം ആറുപേർ മരിച്ചു, അപകട കാരണം ഒരുമണിക്കൂർ പടക്കം പൊ‌ട്ടിയത്

പട്‌ന: ബിഹാറിൽ പടക്ക വ്യാപാരിയുടെ വീട്ടിൽ പടക്കത്തിന് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ ആറുപേർ മരിച്ചു.  ഖുദായ് ബാഗ് ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. പരുക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവർ ഛപ്രയിലെ സദർ ആശുപത്രിയിൽ ചികിത്സയിലാണ്. ഷാബിർ ഹുസൈൻ എന്ന വ്യാപാരിയുടെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയിൽ വീടിന്റെ ഒരു ഭാഗം തകരുകയും ബാക്കി ഭാഗം തീപിടിക്കുകയും ചെയ്തു. നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്ന വീടിന്റെ ഭാഗം വെള്ളത്തിലേക്കാണ് തകർന്നുവീണതെന്ന് പൊലീസ് പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഒരുമണിക്കൂറോളം തുടര്‍ച്ചയായി പടക്കങ്ങള്‍ പൊട്ടിയതാണ് വലിയ അപകടമുണ്ടാ‌യതിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 
കെട്ടിടത്തില്‍ നിയമവിരുദ്ധമായി പടക്കങ്ങള്‍ നിര്‍മിച്ചിരുന്നെന്നും സ്ഫോടനത്തിന്‍റെ കാരണം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഫൊറൻസിക് ടീമിനെയും ബോംബ് വിരുദ്ധ സ്ക്വാഡിന്റെയും വിളിച്ചെന്നും എസ്പി സന്തോഷ് കുമാർ അറിയിച്ചു

Follow Us:
Download App:
  • android
  • ios