
വസാദ്: ഗുജറാത്തിലെ വസാദിൽ നാലുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച്ച പുലർച്ചെയാണ് നാലുവയസുകാരിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച്ച രാത്രി ഗുജറാത്തിലെ വസാദ് റെയിൽവേ സ്റ്റേഷനിൽ രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു നാലുവയസുകാരിയാണ് ക്രൂര പീഡനത്തിരയായത്. പ്രതി സുരേഷ് പാർമർ കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയും കൊലപെടുത്തി റെയിൽ വേ ട്രാക്കിൽ ഉപേക്ഷിക്കുകയുമായിരുന്നു. അന്വേഷണത്തിൽ ഇയാൾ കുഞ്ഞിനെ തട്ടികൊണ്ടുപോകുന്ന ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചു.
മണിക്കൂറുകൾക്കകം ബോർസാദ് പോലീസ് പ്രതിയെ പിടികൂടി. ആനന്ദ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. ചോദ്യം ചെയ്യാനായി കൊണ്ടുപോകവെ അസ്വസ്ഥത കാട്ടിയ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. കത്തികൊണ്ടുളള ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. പിന്നാലെ നടന്ന വെടിവെയ്പ്പിൽ സുരേഷ് പാർമർ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam