
തിരുവനന്തപുരം : പതിനൊന്നു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് നാൽപ്പത് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ചിറയിൻകീഴ്, അക്കോട്ട് വിള, ചരുവിള പുത്തൻ വീട്ടിൽ മധു എന്ന ബാലൻ (48) നെയാണ് നാൽപ്പത് വർഷം കഠിന തടവിനും അറുപതിനായിരം രൂപ പിഴയ്ക്കും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദർശൻ വിധിയിൽ വ്യക്തമാക്കി.
2020 ൽ കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിനടുത്തുള്ള ഒരു റബ്ബർ തോട്ടത്തിൽ കുട്ടിയെ കൊണ്ട് പോയി രണ്ട് തവണ പീഡിപ്പിച്ചുയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുട്ടിക്ക് ഭക്ഷണവും മിഠായിയും വാങ്ങി നൽകിയാണ് പീഡനം. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വീട്ടുകാരോടൊന്നും പീഡന വിവരം പറഞ്ഞില്ല. കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് വേദന സഹിക്കാനാവാതെ കരഞ്ഞ് തുടങ്ങിയപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്.
തുടർന്ന് കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത്. തുടർന്ന് ചിറയിൻകീഴ് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി. കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യ മൊഴിയിൽ മദ്യവും മയക്കു മരുന്നും ഭക്ഷണവും നൽക്കി പലരും പീഡിപ്പിച്ചതായി മൊഴിയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ അഞ്ച് കേസുകൾ കൂടി പൊലീസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. കുട്ടി അമിതമായി ഭക്ഷണം കഴിക്കുന്നത് മുതലാക്കിയാണ് പ്രതികൾ കുട്ടിയെ പ്രലോഭിപ്പിച്ചത്. മറ്റ് കേസുകളും വിചാരണയിലാണ്. നിഷ്കളങ്കനായ കുട്ടിയെ ഹീനമായ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിയിൽ പ്രതിപാദിച്ചിട്ടുണ്ട്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
പഞ്ചിംഗ് ചെയ്ത് മുങ്ങുന്നവര്‍ക്ക് ഇനി ശമ്പളമില്ല; സെക്രട്ടേറിയറ്റിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam