
സുൽത്താൻപുർ: വാക്ക് തർക്കത്തിനിടെ ഭർത്താവിന്റെ ചെവി കടിച്ച് പറിച്ച് ഭാര്യ. ദില്ലിയിലെ സുൽത്താന്‍പുരിലാണ് ഭർത്താവും ഭാര്യയും തമ്മിലുള്ള വാക്കേറ്റം സകല അതിർത്തികളും ലംഘിച്ച് അക്രമത്തിലേക്ക് എത്തിയത്. ഞായറാഴ്ചയാണ് യുവാവ് പൊലീസിൽ പരാതിയുമായി എത്തിയത്. പരിക്കേറ്റ് ചികിത്സ തേടിയതിന് പിന്നാലെ ഭർത്താവ് പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.
മനപൂർവ്വം മുറിവേൽപിക്കാന്‍ ശ്രമിച്ചതിനടക്കമുള്ള വകുപ്പുകളാണ് എഫ്ഐആറിൽ യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വാക്കേറ്റം അക്രമത്തിൽ കലാശിച്ചത്. രാവിലെ വേസ്റ്റ് കളയാനായി പുറത്ത് പോയി വന്നതിന് പിന്നാലെ ഭാര്യ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നുവെന്നാണ് 45കാരൻ പൊലീസിനോട് വിശദമാക്കിയിരിക്കുന്നത്. ഭാര്യ കലഹിക്കാനുള്ള കാരണമെന്താണെന്ന് പോലും അറിയില്ലെന്നും ഇയാൾ പറയുന്നു. തർക്കത്തിനിടെ വീട് വിറ്റ് തന്റെ ഭാഗം നൽകണമെന്നും യുവതി ആവശ്യപ്പെട്ടതായും മക്കളുമായി വേറെ മാറി താമസിക്കാന്‍ പോവുകയാണെന്നും ഭാര്യ പറഞ്ഞതായും 45കാരന്‍ പറയുന്നു. പറഞ്ഞ് സമാധാനിപ്പിക്കാനുള്ള ശ്രമങ്ങൾ പാളിയെന്ന് ബോധ്യമായതോടെ വീടിന് പുറത്തേക്ക് നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം ഉണ്ടായതെന്നും യുവാവ് പറയുന്നു.
പിന്നിൽ നിന്ന് ആക്രമിച്ച യുവതി വലത് ചെവി കടിച്ച് പറിക്കുകയായിരുന്നു. ചെവിയുടെ മേൽഭാഗം ആക്രമണത്തിൽ കീറിപ്പോയെന്നും 45കാരന്‍ പരാതിയിൽ വിശദമാക്കുന്നു. പരിക്കേറ്റതിന് പിന്നാലെ മകനാണ് സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിച്ചതെന്നും 45കാരന്‍ പറയുന്നു. ആക്രമണത്തേക്കുറിച്ച് ആശുപത്രി അധികൃതർ പൊലീസിന് നേരത്തെ വിവരം നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
മറ്റൊരു സംഭവത്തിൽ പിറന്നാൾ ആഘോഷത്തിന് ദുബായിയിൽ കൊണ്ടുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യ മർദ്ദിച്ചതിനെ തുടർന്ന് 36കാരന് ദാരുണാന്ത്യം സംഭവിച്ചത് വെള്ളിയാഴ്ചയാണ്. മൂക്കിന് അടിയേറ്റ 36കാരനാണ് മരിച്ചത്. പൂനെയിലെ വാനവ്ഡി ഏരിയയിലെ റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് ദാരുണ സംഭവം നടന്നത്. നിഖിൽ ഖന്ന എന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ ഭാര്യ രേണുക അറസ്റ്റിലായി. നിർമാണമേഖലയിലെ വ്യവസായിയാണ് നിഖിൽ ഖന്ന. ആറുവർഷം മുമ്പാണ് ഇരുവരും പ്രണയിട്ട് വിവാഹിതരായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam