കായംകുളത്ത് റോഡരികിൽ 45 കാരൻ മരിച്ച നിലയിൽ, ശരീരത്തിൽ മുറിപ്പാടുകൾ

Published : May 22, 2022, 11:13 AM IST
കായംകുളത്ത് റോഡരികിൽ 45 കാരൻ മരിച്ച നിലയിൽ, ശരീരത്തിൽ മുറിപ്പാടുകൾ

Synopsis

കായംകുളം കാക്കനാട് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തി.  പെരിങ്ങാല കൃഷ്‌ണാലയത്തിൽ കൃഷ്ണകുമാറിനെയാണ് വീടിനു സമീപത്തെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ആലപ്പുഴ: കായംകുളം കാക്കനാട് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തി.  പെരിങ്ങാല കൃഷ്‌ണാലയത്തിൽ കൃഷ്ണകുമാറിനെയാണ് വീടിനു സമീപത്തെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്നലെ ഇയാൾ അയൽവാസികളുമായി വഴക്ക് ഉണ്ടായതായി നാട്ടുകാർ പറയുന്നു. ശരീരത്തിൽ ചെറിയ മുറിപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഫ്രീഫയറിലൂടെയും ഇൻസ്റ്റ​ഗ്രാമിലൂടെയും പരിച‌യപ്പെട്ട 13കാരിയെ പീഡിപ്പിച്ചു; യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വീഡിയോ ​ഗെയിമാ‌യ ഫ്രീഫയറിലൂടെ‌യും  ഇൻസ്റ്റാഗ്രാമിലൂടെയും പരിചയപ്പെട്ട 13 കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ  പൊലീസിൽ പിടിയിൽ. ബാലരാമപുരം ആർ സി സ്ട്രീറ്റിൽ തോട്ടത്തുവിളാകം സ്വദേശി ജീവൻ(20), കരിയ്ക്കകം സ്വദേശി  ഷാൻരാജ്(22) എന്നിവരെയാണ് കോവളം അറസ്റ്റിലായത്. പെൺകുട്ടിയെ കാണാനില്ലെന്ന ഈ മാസം 15 ന് വീട്ടുകാർ  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോവളം പൊലീസ് നടത്തിയ അന്വേഷണത്തിൽ  ശ്രീകാര്യത്തുളള വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി.

ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ ഒരുവർഷം മുമ്പ് മുതൽ  യുവാക്കൾ പീഡിപ്പിക്കുകയായിരുന്നെന്ന് വിവരം ലഭിച്ചു. നേരത്തെയും പെൺകുട്ടി വീടുവിട്ടിരുന്നു.  പ്രതികളിലൊരാളായ ജീവൻ ഫ്രീഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടുകാരറിയാതെ പ്രലോഭിപ്പിച്ച്  അയാളുടെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. മറ്റൊരു പ്രതിയായ ഷാൻരാജ്  ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു പെൺകുട്ടിയെ  പരിചയപ്പെടുന്നത്.  ഈ മാസം ഒൻപതാം തീയതി  കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം  പെൺകുട്ടിയുടെ കൂട്ടുകാരിയുടെ ശ്രീകാര്യത്തുളള വീട്ടിലെത്തിച്ച്  മുങ്ങുകയായിരുന്നു. 

ഒരാഴ്ച്ചയോളം  ഷാൻരാജ് പീഡിപ്പിച്ചുവെന്ന് കുട്ടിയും മൊഴിനൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോവളം എസ്എച്ച്ഒ പ്രൈജുവിന്റെ  നേതൃത്വത്തിൽ  എസ്ഐ എസ് അനീഷ്‌കുമാർ, സിപിഒമാരായ വിജേഷ്, ഷൈജു, വിഷ്ണു, ലജീവ്, വനിതാ സിപിഒമാരായ താര, സുജിത എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ  അറസ്റ്റുചെയ്തത്. യുവാക്കളുടെ സഹായികളെ   തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെയും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്