
ദില്ലി: അഞ്ച് വയസുമാത്രം പ്രായമുള്ള ബാലികയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. രാജ്യതലസ്ഥാനത്താണ് സംഭവം. കപസേര സ്വദേശികളാണ് പ്രതികൾ. പെൺകുട്ടിയും ഇതേ ഇടത്ത് നിന്നുള്ളവരാണ്.
തിങ്കളാഴ്ച പാർക്കിൽ കളിച്ചുകൊണ്ടിരിക്കെ 10 ഉം 11 ഉം വയസ് മാത്രം പ്രായമുള്ള ആൺകുട്ടികൾ ചേർന്ന് പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ബാലികയുടെ അമ്മ ഈ സമയത്ത് പാർക്കിലേക്ക് വന്നപ്പോൾ പ്രതികളായ ആൺകുട്ടികൾ ഓടിയൊളിച്ചു.
വൈദ്യപരിശോധനയിൽ ബാലിക പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായി. ഐപിസി, പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പ്രതികളെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam