പന്ത്രണ്ടുകാരിയെ രണ്ടുവർഷത്തോളം പീഡിപ്പിച്ച അമ്പതുകാരൻ ആലുവയിൽ പിടിയിൽ

Published : Dec 08, 2019, 07:23 PM ISTUpdated : Dec 08, 2019, 08:20 PM IST
പന്ത്രണ്ടുകാരിയെ രണ്ടുവർഷത്തോളം പീഡിപ്പിച്ച അമ്പതുകാരൻ ആലുവയിൽ പിടിയിൽ

Synopsis

പന്ത്രണ്ടുകാരിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഈസ്റ്റ് വെളിയത്തുനാട് സ്വദേശി അലി കുഞ്ഞുമുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു

ആലുവ: ബാലികയെ രണ്ടുവർഷമായി നിരന്തരം പീഡിപ്പിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ ആലുവയിലാണ് സംഭവം. 12 വയസ് പ്രായമുള്ള പെൺകുട്ടിയാണ് ഇയാളുടെ ക്രൂരതയ്ക്ക് നിരന്തരം ഇരയായത്.

ഈസ്റ്റ് വെളിയത്തുനാട് സ്വദേശി അലി കുഞ്ഞുമുഹമ്മദാണ് പിടിയിലായത്. മൂന്ന് ദിവസം മുൻപാണ് പെൺകുട്ടി സംഭവത്തിൽ പരാതി നൽകിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. ഇന്നാണ് ഇയാളെ പിടികൂടാനായത്.

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. 2018 ഫെബ്രുവരിയിലായിരുന്നു ആദ്യ സംഭവം. സഹകരണ സംഘത്തിലെ കാര്‍ഡ് ഏല്‍പ്പിക്കാൻ അലിയുടെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.  രണ്ട് വര്‍ഷത്തോളം പീഡനം തുടര്‍ന്നു.

ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അലിയുടെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ പ്രതി ഒളിവില്‍പ്പോയി. ആലുവ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അലിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ
തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി