കോഴിക്കോട്ട് കള്ളന്മാർക്കായി വലവിരിച്ചു, പിടികൂടിയത് കാല്‍ കോടിയുടെ കഞ്ചാവ്

By Web TeamFirst Published Jun 24, 2020, 1:06 AM IST
Highlights

നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. അന്‍പത്തിരണ്ടര കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി. 

കോഴിക്കോട്: നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. അന്‍പത്തിരണ്ടര കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

നഗരത്തില്‍ മോഷണം കൂടിയതോടെ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി നടത്തുന്ന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. പഴയ കോർപ്പറേഷന്‍ ഓഫീസിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ സംശയം തോന്നി പൊലീസ് പരിശോധിക്കുകയായിരുന്നു. അന്‍പത്തി രണ്ടര കിലോ ഗ്രാം കഞ്ചാവ് കാറില്‍ നിന്ന് പിടികൂടിയത്. 

കോഴിക്കോട് കൊടുവള്ളി സ്വദേശി വി നിഷാദുദ്ദീന്‍, മലപ്പുറം താനൂര്‍ സ്വദേശി എസ് സുബീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. കോഴിക്കോട്ടെ വിപണിയില്‍ ഒരു കിലോഗ്രാം കഞ്ചാവിന് അന്‍പതിനായിരത്തോളം രൂപ വിലയുണ്ടെന്ന് പൊലീസ് പറഞ്ഞു. 

പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ ഇരുപത്തഞ്ച് ലക്ഷം രൂപ വിലവരും. പ്രതികളുടെ ബന്ധങ്ങള്‍ , മുന്‍കാല കേസുകള്‍, ഇവര്‍ എവിടെ നിന്ന് ക‍ഞ്ചാവ് എത്തിച്ചു, വില്‍പന കേന്ദ്രങ്ങള്‍ തുങ്ങിയവ പൊലീസ് അന്വേഷിച്ച് വരികയാണ്.

click me!