വനിതാ പൊലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് മുൻ സൈനികൻ കൂടിയായ സഹപ്രവർത്തകൻ, കേസ്

Published : Oct 29, 2024, 02:09 PM IST
വനിതാ പൊലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് മുൻ സൈനികൻ കൂടിയായ സഹപ്രവർത്തകൻ, കേസ്

Synopsis

ഒരു വർഷം മുൻപാണ് മുൻ സൈനികനായ ഇയാൾ പൊലീസ് സേനയിൽ ചേരുന്നത്

ഷിംല:  വനിതാ പൊലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 55കാരനായ സഹപ്രവർത്തകനെതിരെ കേസ്. ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് സംഭവം. 55 കാരനായ പൊലീസ് കോൺസ്റ്റബിളായ രാജീവ് കുമാറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മുൻ സൈനികൻ കൂടിയായ 55കാരൻ പൊലീസ് സേനയിൽ ഒരു വർഷം മുൻപാണ് ചേർന്നത്. ജുംഗ സ്റ്റേഷനിലാണ് ഇയാൾ നിയമിതനായിരുന്നത്. 

ഒക്ടോബർ 25നാണ് ദാലി പൊലീസ് സ്റ്റേഷനിലാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നൽകിയത്. പൊലീസ് ക്വാട്ടേഴ്സിന്റെ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരിയെ സമീപിച്ച് അനുചിതമായ ഭാഷയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. എതിർത്തതോടെ അസഭ്യ വർഷത്തോടെ പൊലീസുകാരി പിന്തുടരുകയായിരുന്നു. വനിതാ പൊലീസുകാരി ഒരു മുറിയിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിച്ചതോടെ മുറിയിലേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. 

വനിതാ പൊലീസുകാരി സംഭവം ജുംഗ ബറ്റാലിയനിലെ മുതിർന്ന ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ചെയ്തിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് വനിതാ പൊലീസുകാരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.  ഭാരതീയ ന്യായ സംഹിത അനുസരിച്ച് ലൈംഗിക അതിക്രമത്തിനും പിന്തുടർന്ന് ശല്യം ചെയ്തതിനും ലൈംഗിക അധിക്ഷേപത്തിനുമാണ് 55കാരനെതിരെ കേസ് എടുത്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ