അമ്മയെ അന്വേഷിച്ച് അയൽവീട്ടിലെത്തിയ 10 വയസുകാരിയോട് ലൈംഗിക അതിക്രമം; 57 കാരന് 17 വര്‍ഷം തടവ്

Published : May 29, 2023, 11:06 PM IST
അമ്മയെ അന്വേഷിച്ച് അയൽവീട്ടിലെത്തിയ 10 വയസുകാരിയോട് ലൈംഗിക അതിക്രമം; 57 കാരന് 17 വര്‍ഷം തടവ്

Synopsis

അമ്മയെ അന്വേഷിച്ച് അയൽവീട്ടിലേക്ക് ചെന്ന 10 വയസ്സുകാരിയ്ക്ക് നേരെ 57കാരനായ പ്രതി അതിക്രമം നടത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ പ്രതി പിന്തുടർന്ന് അതിക്രമം നടത്തുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി.

ചേര്‍ത്തല: ആലപ്പുഴയിൽ 10 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 57 കാരനെ 17 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. അർത്തുങ്കൽ കാക്കരിയിൽ പൊന്നൻ (തോമസ്-57) നെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി പോക്സോ കേസിൽ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 17 വർഷം തടവും, മൂന്നു ലക്ഷം രൂപ പിഴയുമാണ് പോക്സോ കോടതി ജഡ്ജി കെ.എം വാണി  വിധിച്ചത്.  

പിഴത്തുക ഇരയായ കുട്ടിക്ക് നൽകണം. പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം തടവ് കൂടി അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അമ്മയെ അന്വേഷിച്ച് അയൽവീട്ടിലേക്ക് ചെന്ന 10 വയസ്സുകാരിയ്ക്ക് നേരെ 57കാരനായ പ്രതി അതിക്രമം നടത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ പ്രതി പിന്തുടർന്ന് അതിക്രമം നടത്തുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ബീനയാണ് ഹാജരായത്. 2022 നവംബർ ഒന്നിനാണ് ചേർത്തലയിൽ പ്രത്യേക അതിവേഗ കോടതി പോക്സോ കേസ് വിചാരണ ആരംഭിച്ചത്. ഈ കോടതിയിൽ നിന്നുളള ആദ്യ വിധിയാണിത്. അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മലപ്പുറം ചങ്ങരംകുളത്ത് അച്ഛനും മകനും അറസ്റ്റിലായി. പാവിട്ടപ്പുറം സ്വദേശി അയ്യപ്പൻ (50), മകൻ വിഷ്ണു (24) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ കൗൺസലിങ്ങിലാണ് കുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്.  

Read More :  ചേർത്തലയിൽ ഗുണ്ടാവിളയാട്ടം, മൂന്ന് വീടുകൾ തകർത്തു, എയർ ഗണ്ണുകൊണ്ടുള്ള വെടിയേറ്റ് ഒരാൾക്ക് പരിക്ക്

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ