ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിയെ അമ്പത്തിയേഴുകാരന്‍ പീഡിപ്പിച്ചു; കേസെടുത്തതോടെ പ്രതി മുങ്ങി

Published : Dec 12, 2020, 01:01 AM IST
ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിയെ അമ്പത്തിയേഴുകാരന്‍ പീഡിപ്പിച്ചു; കേസെടുത്തതോടെ പ്രതി മുങ്ങി

Synopsis

മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്താണ് കടയ്ക്കല്‍ സ്വദേശിനിയും ദളിത് കുടുംബത്തിലെ അംഗവുമായ ഭിന്നശേഷിക്കാരിയായ കുട്ടി പീഡനത്തിന് ഇരയായത്

കൊല്ലം: കൊല്ലം കടയ്ക്കലില്‍ ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിയെ അമ്പത്തിയേഴുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി. പൊലീസ് കേസെടുത്തതോടെ കുറ്റാരോപിതന്‍ നാടുവിട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.

മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്താണ് കടയ്ക്കല്‍ സ്വദേശിനിയും ദളിത് കുടുംബത്തിലെ അംഗവുമായ ഭിന്നശേഷിക്കാരിയായ കുട്ടി പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം കുട്ടിയെ അമ്മ കുളിപ്പിക്കുന്നതിടെ ശരീരമാസകലം പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ വിശദപരിശോധന നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് സമീപവാസിയായ അമ്പത്തിയേഴുകാരന്‍റെ പേര് കുട്ടി പറഞ്ഞത്. പൊലീസ് കേസെടുത്തെന്നറിഞ്ഞതോടെ ഇയാള്‍ നാടുവിടുകയായിരുന്നു. കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തി. കുറ്റാരോപിതനായ അമ്പത്തിയേഴുകാരനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചാക്കിലാക്കിയ നിലയിൽ യുവതിയുടെ ശിരസില്ലാത്ത യുവതിയുടെ മൃതദേഹഭാഗം, സഹപ്രവർത്തകൻ അറസ്റ്റിൽ, കൊലപാതകം ഓഫീസിൽ വച്ച്
തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി, കൊലപാതകം നടന്നത് ഇന്നലെ രാത്രി