വി​ര​മി​ച്ച നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന് ക്രൂരമര്‍ദ്ദനം: ആറ് ശി​വ​സേ​നക്കാര്‍ അറസ്റ്റില്‍

Web Desk   | Asianet News
Published : Sep 12, 2020, 02:16 PM IST
വി​ര​മി​ച്ച നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന് ക്രൂരമര്‍ദ്ദനം: ആറ് ശി​വ​സേ​നക്കാര്‍ അറസ്റ്റില്‍

Synopsis

സ​ബ​ര്‍​ബ​ന്‍ കാ​ണ്ഡി​വാ​ലി​യി​ലെ ലോ​ഖ​ണ്ഡ്യാ​ല കോം​പ്ല​ക്‌​സി​ലു​ള്ള ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തെ​ത്തി​യാ​ണ് ശി​വ​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദ്ദി​ച്ച​ത്. 

മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റ​യു​ടെ കാ​ര്‍​ട്ടൂ​ണ്‍ വാ​ട്ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വ​ച്ച​തി​ന് വി​ര​മി​ച്ച നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​നെ ശി​വ​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദ്ദി​ച്ചു. മ​ദ​ന്‍ ശ​ര്‍​മ(65) എ​ന്ന​യാ​ള്‍​ക്കാ​ണ് ക്രൂ​ര​മാ​യി മ​ര്‍​ദ്ദ​ന​മേ​റ്റ​ത്. സംഭവത്തില്‍ ആറ് ശിവശേനക്കാരെ അറസ്റ്റ് ചെയ്തുവെന്നാണ് മുംബൈ പൊലീസ് അറിയിക്കുന്നത്.

സ​ബ​ര്‍​ബ​ന്‍ കാ​ണ്ഡി​വാ​ലി​യി​ലെ ലോ​ഖ​ണ്ഡ്യാ​ല കോം​പ്ല​ക്‌​സി​ലു​ള്ള ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തെ​ത്തി​യാ​ണ് ശി​വ​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദ്ദി​ച്ച​ത്. മ​ദ​ന്‍ ശ​ര്‍​മ​യെ മ​ര്‍​ദ്ദി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. 

സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ രം​ഗ​ത്തെ​ത്തി. സ​ര്‍​ക്കാ​ര്‍ ഗു​ണ്ടാ​രാ​ജ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​ത് തീ​ര്‍​ത്തും ഞെ​ട്ടി​പ്പി​ക്കു​ന്ന​തും വേ​ദ​ന​യു​ള​വാ​ക്കു​ന്ന സം​ഭ​വ​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി
സഹപ്രവർത്തകയായ 52കാരിയുമായി പ്രണയം, വിവാഹം കഴിക്കാൻ നിർബന്ധിച്ചതോടെ കൊലപാതകം, മൃതദേഹം ക്വാറിയിൽ തള്ളി 21കാരൻ