കുട്ടിയെ കൂടെക്കൂട്ടിയത് കുളിക്കാന്‍ പോകാമെന്ന് പ്രലോഭിപ്പിച്ച്, കലുങ്കിനടിയിൽ പിടികൂടിയ 62കാരനെതിരെ പോക്സോ

Published : Jun 13, 2023, 08:52 AM ISTUpdated : Jun 13, 2023, 08:54 AM IST
കുട്ടിയെ കൂടെക്കൂട്ടിയത് കുളിക്കാന്‍ പോകാമെന്ന് പ്രലോഭിപ്പിച്ച്, കലുങ്കിനടിയിൽ പിടികൂടിയ 62കാരനെതിരെ പോക്സോ

Synopsis

വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞുകൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

കോട്ടയം: ഈരാറ്റുപേട്ടയിൽ ദുരൂഹ സാഹചര്യത്തിൽ കലുങ്കിനടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായെത്തിയതിനെ തുടർന്ന് നാട്ടുകാർ പിടികൂടിയ വൃദ്ധനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി. ലൈംഗിക അതിക്രമത്തിനായാണ് പെൺകുട്ടിയെ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. ഈ സ്ഥിതിയിലാണ് ടി.എ. ഇബ്രാഹിം എന്ന 62കാരനെ തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയിൽ നിന്ന് ഇന്നലെ നാട്ടുകാർ പിടികൂടിയത്.

ഈ സമയം ഇബ്രാഹിമിനൊപ്പം പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്. ഇന്നലെ ഇവിടെയെത്തി മടങ്ങുമ്പോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞുകൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

തുടർന്ന് ഈരാറ്റുപേട്ട പോലീസിൽ നാട്ടുകാർ ഇബ്രാഹിമിനെ ഏൽപ്പിച്ചു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ആണ് ഇബ്രാഹിം സ്കൂട്ടറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പോലീസ് പറയുന്നു. എന്നാൽ താൻ കുളിക്കാൻ ആണ് കുളിക്കടവിൽ എത്തിയതെന്നാണ് ഇബ്രാഹിം നാട്ടുകാരോട് പറഞ്ഞത്.

മറ്റൊരു ബന്ധത്തെച്ചൊല്ലി തർക്കം; ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ കാമുകൻ അറസ്റ്റിൽ ​

PREV
Read more Articles on
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'