മറ്റൊരു ബന്ധത്തെച്ചൊല്ലി തർക്കം; ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ കാമുകൻ അറസ്റ്റിൽ ​

Published : Jun 13, 2023, 08:30 AM ISTUpdated : Jun 13, 2023, 08:32 AM IST
മറ്റൊരു ബന്ധത്തെച്ചൊല്ലി തർക്കം; ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ കാമുകൻ അറസ്റ്റിൽ  ​

Synopsis

ഗോൽപാറ ജില്ലാ പ്രസിഡന്റായ ജൊനാലിയെ തിങ്കളാഴ്ചയാണ് കൃഷ്ണസാൽപാർ പ്രദേശത്തെ ദേശീയപാതയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗുവാഹത്തി: അസമിൽ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. ബിജെപിയിലെ പ്രധാന വനിതാ നേതാക്കളിലൊരാളായ ജൊനാലി നാഥ് ബെയ്ഡോ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകൻ ഹസൻസൂർ ഇസ്ലാം അറസ്റ്റിലായി. ഇയാൾക്ക് മറ്റൊരു ബന്ധമുണ്ടായതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ​

ഗോൽപാറ ജില്ലാ പ്രസിഡന്റായ ജൊനാലിയെ തിങ്കളാഴ്ചയാണ് കൃഷ്ണസാൽപാർ പ്രദേശത്തെ ദേശീയപാതയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ രണ്ട് വർഷമായി ജൊനാലിയും ഹസൻസൂറും തമ്മിൽ അടുപ്പത്തിലാണ്. ഇതിനിടെ ഇയാൾക്ക് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമായി. ഈ ബന്ധത്തെ ജൊനാലി ചോ​ദ്യം ചെയ്തു.

തുടർന്നുണ്ടായ തർക്കത്തിനിടെ ഇയാൾ ജൊനാലിയെ തലക്കടിച്ച് കൊലപ്പെടുത്തി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ദേശീയപാതയിൽ തള്ളിയെന്നും പ്രതി സമ്മതിച്ചു. 

Read More ഗെയ്സർ ​ഗ്യാസ് ചോർന്നു, കുളിയ്ക്കാൻ കയറിയ ദമ്പതികൾ കുളിമുറിയിൽ മരിച്ച നിലയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്