ഭക്ഷണത്തെ ചൊല്ലി വഴക്ക്, ഷാനു മിണ്ടാതായി, ഒറ്റയ്ക്കുള്ളപ്പോൾ കൊലപാതകം; 64 കാരൻ മരുമകളെ കൊന്നതിന് പിന്നിൽ

Published : Mar 21, 2024, 06:43 PM ISTUpdated : Mar 21, 2024, 07:06 PM IST
ഭക്ഷണത്തെ ചൊല്ലി വഴക്ക്, ഷാനു മിണ്ടാതായി, ഒറ്റയ്ക്കുള്ളപ്പോൾ കൊലപാതകം; 64 കാരൻ മരുമകളെ കൊന്നതിന് പിന്നിൽ

Synopsis

ഷാനുവും ഭര്‍ത്താവിന്‍റെ അച്ഛനും തമ്മില്‍ ഏറെ നാളായി തര്‍ക്കത്തിലാണ്. ആറുമാസം മുമ്പ് തര്‍ക്കം രൂക്ഷമാവുകയും ഇവരുവരും പരസ്പ്പരം സംസാരിക്കാത്ത നിലയിലുമെത്തി.

കൊച്ചി:  എറണാകുളത്ത് മകന്‍റെ ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബ വഴക്കിനെ തുടർന്നാണ് എറണാകുളം വടക്കൻ പറവൂരിലാണ് കൊലപാതകവും ആത്മഹത്യയും നടന്നതെന്ന് പൊലീസ്. ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യൻ (64) ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനു (34) വിനെ കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്. 

രാവിലെ പതിനൊന്നുമണിയോടെയാണ് കൊലപാതകം നടന്നത്. കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യൻ എന്ന അറുപത്തിനാലുകാരനാണ് മകൻ സിനോജിന്‍റെ ഭാര്യ ഷാനുവിനെ കൊന്നശേഷം തൂങ്ങിമരിച്ചത്. ഷാനുവും ഭര്‍ത്താവിന്‍റെ അച്ഛനും തമ്മില്‍ ഏറെ നാളായി തര്‍ക്കത്തിലാണ്. ആറുമാസം മുമ്പ് തര്‍ക്കം രൂക്ഷമാവുകയും ഇവരുവരും പരസ്പ്പരം സംസാരിക്കാത്ത നിലയിലുമെത്തി. ഭക്ഷണമുണ്ടാക്കുന്നതടക്കമുള്ള നിസാര കാര്യങ്ങളില്‍ തുടങ്ങുന്ന അഭിപ്രായ വ്യത്യാസമാണ് പിന്നീട് വിലയ തര്‍ക്കങ്ങളിലേക്ക് മാറിയിരുന്നതെന്ന് മകൻ സിനോജ് പറഞ്ഞു.

ഫാക്ടിലെ കരാർ ജീവനക്കാരനായ സിനോജ് രാവിലെ ജോലിക്കുപോയ ശേഷമാണ് കൊലപാതകം നടന്നത്. രാവിലെ ജോലിക്കുപോയ ശേഷം എട്ടു മണിക്ക് ഷാനുവിനെ സിനോജ് ഫോണിൽ വിളിച്ചിരുന്നു. അപ്പോൾ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് വീട്ടില്‍ ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായി. പിന്നാലെ സെബാസ്റ്റ്യൻ ഷാനുവിന്‍റെ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സെബാസ്റ്റ്യൻ കിടപ്പുമറിയിൽ തൂങ്ങി മരിച്ചു. കൊലപാതക സമയത്ത് സെബാസ്റ്റ്യന്‍റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

അച്ഛനുമായി അഭിപ്രായ വ്യത്യാസത്തിലുള്ള സിനോജിന്‍റെ സഹോദരനും ഈ വീട്ടിലല്ല താമസം. അടുത്ത ആഴ്ച്ചയോടെ ഈ വീട്ടില്‍ നിന്ന് താമസം മാറാനുള്ള തീരുമാനത്തിലായിരുന്നു സിനോജും ഭാര്യ ഷാനുവും. ഇതിനിടയിലായാണ് കൊലപാതകം. ഇവര്‍ക്ക് അഞ്ചുവയസുള്ള ഇരട്ടക്കുട്ടികളുമുണ്ട്.  എൽകെജിയിൽ പഠിക്കുന്ന ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്കൂളിൽപോയശേഷം ഷാനു വീട്ടിൽ ഒറ്റക്കുള്ളപ്പോഴായിരുന്നു സെബാസ്റ്റ്യന്റെ ആക്രമണമെന്ന് പൊലീസ് പറഞ്ഞു. 

Read More : കാവലിന് വിദേശയിനം നായ, ആയുധങ്ങൾ, ബാബുരാജിന്‍റെ ലക്ഷ്യം വേറെ; സിനിമാ സ്റ്റൈലിൽ വീടു വളഞ്ഞു, കിട്ടിയത് ലഹരി!
 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം