
രാജാക്കാട്: വിവാഹ വാഗ്ദാനം നൽകി 52കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന്‍ അറസ്റ്റില്‍. ഇടുക്കി രാജാക്കാട് എൻ.ആർ. സിറ്റി സ്വദേശി സുരേഷിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്. 66 വയസ് പ്രായമുണ്ട് അറസ്റ്റിലായ സുരേഷിന്. പ്രതിയെ റിമാൻഡ് ചെയ്തു.
സമാനമായ മറ്റൊരു സംഭവത്തില്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിന് പിന്നാലെ കേരള പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്ന മലയാളി ചെന്നൈയിൽ പിടിയിലായിരുന്നു. ദോഹയിൽ നിന്നെത്തിയ തൃശൂർ സ്വദേശി ആബേൽ അബൂബക്കറാണ് അറസ്റ്റിലായത്. ലൈംഗികാതിക്രമം, വഞ്ചന അടക്കം കേസുകളിൽ ഇയാൾ പ്രതിയാണ്. വിദേശത്തുനിന്ന് തിരിച്ചെത്തിയപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. പ്രതിയെ കേരളാ പൊലീസിന് കൈമാറി.
മെയ് ആദ്യ വാരത്തില്‍ രാജപുരത്ത് 19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ റെനിൽ വർഗീസാണ് പിടിയിലായത്. കോളിച്ചാൽ പതിനെട്ടാംമൈൽ സ്വദേശിയാണ് റെനിൽ വർഗീസ്. കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറാണ് 39 വയസുകാരനായ ഇയാൾ. ബസിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന 19 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കിയാണ് സൗഹൃദം സ്ഥാപിച്ചത്.
രണ്ട് വര്‍ഷം മുന്‍പ് തിരുവനന്തപുരം കാരക്കോണത്ത് മധ്യവയസ്‌ക ഷോക്കേറ്റ് മരിച്ചതില്‍ ഇരുപത്തിയാറുകാരനായ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് മാസം മുൻപായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിങ്കരയിൽ ബ്യുട്ടി പാർലർ നടത്തി വരികയായിരുന്നു ശാഖ. നേരത്തെ ഇവർ ഒറ്റയ്ക്ക് ആയിരുന്നു താമസം. രണ്ട് വർഷം മുമ്പാണ് അരുണുമായി ഇവർ സൗഹൃദത്തിൽ ആയത്.
തിരുവനന്തപുരത്തെ 51കാരിയുടെ മരണത്തിൽ ദുരൂഹത; 26കാരനായ ഭർത്താവ് കസ്റ്റഡിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam