
കൊല്ലം: കൊല്ലം കുമ്മിളിൽ പ്ലസ് വണ്‍ കാരനായ ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അറുപത്തി ഏഴുകാരൻ പിടിയിൽ. ഐരകുഴി സ്വദേശി ഗോപിനാഥൻ പിളളയാണ് അറസ്റ്റിലായത്. 2022 മുതല്‍ കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പ്ലസ് വണ്ണിൽ പഠിക്കുന്ന കുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണിപെടുത്തിയുമായിരുന്നു ലൈംഗിക പീഡനം. കുട്ടിയുടെ വീടുമായുള്ള അടുപ്പം മുതലെടുത്ത് ഗോപിനാഥൻ പിള്ള നിരവധി തവണ പീഡനം തുടർന്നു. പ്രതിയുടെ വീട്ടിൽ വച്ചും പീഡനമുണ്ടായി. നിരന്തരമായ പീഡനത്തെതുടര്‍ന്ന് കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം വന്നു. ആരോടും അധികമൊന്നും മിണ്ടാതായി.
പുറത്തിറങ്ങാനും ഭയപ്പെട്ടു. സ്വഭാവത്തിലെ മാറ്റം ശ്രദ്ധയിൽപെട്ട ബന്ധുകൾ കാര്യം തിരക്കിയെങ്കിലും കുട്ടി ഒന്നും പറയാൻ തയ്യാറായില്ല. കൗൺസിലിങ്ങിൽ പീഡന വിവരം പറയുകയായിുരന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. കുട്ടിയുടെ മൊഴി എടുത്ത പൊലീസ് പോക്സോ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു . അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam