Murder | ആദ്യവിവാഹത്തിലെ മകളെ വിവാഹം ചെയ്ത കാമുകനെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന് 70കാരി

Published : Nov 20, 2021, 05:07 PM IST
Murder | ആദ്യവിവാഹത്തിലെ മകളെ വിവാഹം ചെയ്ത കാമുകനെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന് 70കാരി

Synopsis

സിഖ് കലാപത്തെത്തുടര്‍ന്ന് മുംബൈയിലെത്തിയ ശാന്തിപാലിന് സഹായിച്ചത് ബിമല്‍ ഖന്നയായിരുന്നു. വര്‍ഷങ്ങളായി ഇവര്‍ ഒന്നിച്ചായിരു്നനു താമസം. ബിമലുമായുള്ള ബന്ധത്തില്‍ ശാന്തിപാലിന് മറ്റൊരു മകള്‍ കൂടിയുണ്ട്. 

ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്ത് കാമുകനെ(Boy friend) ചുറ്റികയ്ക്ക് അടിച്ചുകൊന്ന്(Murder) എഴുപതുകാരി. മഹാരാഷ്ട്രയിലെ മുംബൈയിലാണ്(Mumbai) കൊലപാതകം നടന്നത്. വര്‍ഷങ്ങളായി ഒന്നിച്ച് താമസിക്കുന്ന 57കാരനായ കാമുകന്‍ തന്‍റെ ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തതാണ് എഴുപതുകാരിയെ പ്രകോപിപ്പിച്ചത്. മുംബൈ വടാലയിലെ വീട്ടില്‌‍ വച്ചാണ് കൊലപാതകം നടന്നത്. 70കാരിയായ ശാന്തി പാലിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ബിമല്‍ ഖന്ന എന്നയാളാണ് കൊല്ലപ്പെട്ടത്.  

1984ലെ സിഖ് കലാപത്തിന് ശേഷം പഞ്ചാബില്‍ നിന്ന് മുംബൈയിലെത്തി താമസമാക്കിയതായിരുന്നു ശാന്തിപാല്‍. ആദ്യവിവാഹത്തില്‍ നിന്നുള്ള മകളുമൊത്താണ് ഇവര്‍ മുംബൈയില്‍ എത്തിയത്. മുംബൈയില്‍ ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്ത വ്യക്തിയായിരുന്നു ബിമല്‍ ഖന്ന. സൌഹൃദം പ്രണയമായതോടെ ഇവര്‍ വര്‍ഷങ്ങളായി ഒരുമിച്ചായിരുന്നു താമസം. ബിമല്‍ ഖന്നയില്‍ ശാന്തി പാലിന് മറ്റൊരു മകള്‍ കൂടിയുണ്ട്. ഇതിനിടയിലാണ് ശാന്തിപാലിന്‍റെ ആദ്യ ബന്ധത്തിലെ മകളെ ബിമല്‍ ഖന്ന വിവാഹം ചെയ്യുന്നത്. ശാന്തിപാലിനെ അറിയിക്കാതെയായിരുന്നു വിവാഹം. എന്നാല്‍ വിവരം അറിഞ്ഞ ശാന്തിപാലും ബിമല്‍ ഖന്നയും തമ്മില്‍ ചൊവ്വാഴ്ച വീട്ടില്‍ വച്ച് വാക്കേറ്റമുണ്ടായി.

തര്‍ക്കം കയ്യേറ്റത്തിലെത്തിയതോടെ മകളുടെ ജീവിതം ബിമല്‍ ഖന്ന നശിപ്പിച്ചുവെന്ന് പറഞ്ഞ് ശാന്തിപാല്‍ ചുറ്റികയെടുത്ത് അടിക്കുകയായിരുന്നു. അടിയേറ്റ ബിമല്‍ ഖന്ന ബോധരഹിതനായി നിലത്തുവീണ്. നേരത്തെ മസ്തിഷ്കാഘാതം വന്നിട്ടുള്ളയാളാണ് ബിമല്‍. ബോധം നശിച്ച നിലയില്‍ ബിമലിനെ ശാന്തി പാല്‍ തന്നെ ബുധനാഴ്ച ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേയ്ക്കും ബിമല്‍ ഖന്ന മരിച്ചിരുന്നു. കുഴഞ്ഞുവീണതാണെന്ന ശാന്തിപാലിന്‌റെ മൊഴിയില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തലയിലെ മുറിവ് ഡോക്ടര്‍ ശ്രദ്ധിക്കുന്നത്. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് വ്യക്തമാവുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ ശാന്തിപാല്‍ ബിമലിനെ ചുറ്റികയ്ക്ക് അടിച്ച കാര്യം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. സമാനമായ മറ്റൊരു സംഭവത്തില്‍ ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡില്‍ 35കാരനായ ഭര്‍ത്താവിനെ 30 കാരിയായ ഭാര്യ കൊലപ്പെടുത്തിയിരുന്നു. നവംബര്‍ 12നായിരുന്നു ഈ കൊലപാതകം നടന്നത്. കുന്ദന്‍ സിംഗ് ധാമി എന്ന യുവാവാണ് ഭാര്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ഭാര്യ ടെറസില്‍ നിന്ന് നിലത്തേക്ക് എറിയുകയായിരുന്നു. ആത്മഹത്യയെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം എന്നാല്‍ മൃതദേഹത്തിലെ മുറിവുകളാണ് മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അച്ഛന് 2 കോടി രൂപ കടം, വൈദ്യുതി ബില്ലടക്കാൻ പണമില്ലാതെ മൊബൈൽ ഫോൺ വിറ്റു', 3 സഹോദരിമാരുടെ മരണത്തിൽ ​ദുരൂഹത നീക്കാൻ പൊലീസ്
'ഇത് ഞങ്ങളുടെ ജീവിതമാണ്, ഇതില്ലാതെ പറ്റില്ല'; കെട്ടിടത്തിന്റെ 9ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി 3 സഹോദരിമാർ, കുറിപ്പ് പുറത്ത്