ഒളിയിടത്തിൽ വച്ച് ആക്രമണത്തിന് മുതിർന്നതോടെയാണ് പൊലീസ് വെടിവെച്ചത്. ഇയാളെ ആശുപത്രിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി
കർണാടക: ലഹരി ഉപയോഗം ചോദ്യം ചെയ്തതിന്റെ പേരിൽ മുത്തശ്ശിയെ കൊലപ്പെടുത്തി ചെറുമകൻ. കർണാടകയിലെ ഷിമോഗയിലാണ് ഞെട്ടിക്കുന്ന സംഭവം. അണ്ണാനഗർ സ്വദേശി സുശീലാമ്മ (60) ആണ് കൊല്ലപ്പെട്ടത്. കല്ലുകൊണ്ടിടിച്ചാണ് സുശീലാമ്മയെ കിഷോർ കൊലപ്പെടുത്തിയത്. ചെറുമകൻ ഇരുപത്തിയഞ്ചുകാരനായ കിഷോർ ആണ് കൊലപാതകം നടത്തിയത്. കിഷോർ ലഹരിമരുന്നിന് അടിമയാണ്. കഞ്ചാവ് ഉപയോഗിച്ചതിന് കിഷോറിന്റെ പേരിൽ നിരവധി കേസുകളുണ്ട്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. കിഷോറിന്റെ കാലിലാണ് വെടിവെച്ചത്. ഒളിയിടത്തിൽ വച്ച് ആക്രമണത്തിന് മുതിർന്നതോടെയാണ് പൊലീസ് വെടിവെച്ചത്. ഇയാളെ ആശുപത്രിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

