യുവാവ് സ്വിമ്മിംഗ് പൂളിലേക്ക് എടുത്ത് ചാടി, വീണത് നീന്തിക്കൊണ്ടിരുന്ന 72 കാരന് മേൽ, ദാരുണാന്ത്യം

Published : Apr 25, 2023, 11:41 AM IST
യുവാവ് സ്വിമ്മിംഗ് പൂളിലേക്ക് എടുത്ത് ചാടി, വീണത് നീന്തിക്കൊണ്ടിരുന്ന 72 കാരന് മേൽ, ദാരുണാന്ത്യം

Synopsis

അപകടത്തില്‍  സാമന്തിന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. അപകടം നടന്ന ഉടനെ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മുംബൈ: മുംബൈയിലെ നീന്തൽക്കുളത്തിൽ വയോധികന് ദാരുണാന്ത്യം. നീന്തല്‍ കുളത്തിലേക്ക് എടുത്ത് ചാടിയ യുവാവ് വയോധികന് മേലെ വീണാണ് അപകടമുണ്ടായത്. 72 കാരനായ വിഷ്ണു സാമന്ത് ആണ് മരിച്ചത്. മുംബൈയിലെ ഗോരേഗാവിലുള്ള ഓസോൺ നീന്തൽക്കുളത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

വിഷ്ണു സാമന്ത് പൂളിഷ നീന്തുന്നതിനിടെ 20 വയസുകാരനായ യുവാവും ഉയരത്തില്‍ നിന്ന് നീന്തല്‍ കുളത്തിലേക്ക് എടുത്ത് ചാടി. യുവാവ് വന്ന് വീണത് നീന്തിക്കൊണ്ടിരുന്ന വയോധികന് മേലെയാണ്. അപകടത്തില്‍  സാമന്തിന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. അപകടം നടന്ന ഉടനെ തന്നെ വിഷ്ണു സാമന്തിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സാമന്തിന്‍റെ ഭാര്യയുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവിന്‍റെ അശ്രദ്ധയാണ് വയോധികന്‍റെ മരണത്തിന് കാരണമെന്നും മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തതെന്നും പൊലീസ് അറിയിച്ചു. പുളിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. വിഷ്ണു സാമന്തിന് പിന്നാലെ സ്വിമ്മിംഗ് പൂള്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

Read More : പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കിക്കൊന്നു, കൊടും ക്രൂരത; അമ്മയുടെ കാമുകൻ അറസ്റ്റിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ
ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം