Rape : ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് 77കാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 30 വര്‍ഷം തടവ്

Published : Dec 23, 2021, 08:00 AM IST
Rape : ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് 77കാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 30 വര്‍ഷം തടവ്

Synopsis

2019 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം. കറ്റാനം വെട്ടിക്കോട്ട് സ്വദേശിയായ 77കാരിയെ ഭക്ഷണം തരാമെന്ന് പറഞ്ഞ് പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.  

കായംകുളം: ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 77കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും. ഭരണിക്കാവ് കണ്ടത്തില്‍ വീട്ടില്‍ രമണനെ(47)യാണ് ഹരിപ്പാട് ഫാസ്റ്റ്ട്രാക്ക് സ്‌പെഷല്‍ കോടകി ജഡ്ജി കെ വിഷ്ണു ശിക്ഷിച്ചത്. 2019 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം. കറ്റാനം വെട്ടിക്കോട്ട് സ്വദേശിയായ 77കാരിയെ ഭക്ഷണം തരാമെന്ന് പറഞ്ഞ് പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. വിചാരണക്ക് മുമ്പേ ഇര മരിച്ചു. സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. 

നെറ്റിയില്‍ സിന്ദൂരം തൊട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു യുവാവിന് 25 വര്‍ഷം തടവ്

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പത്താംക്ലാസില്‍ പഠിക്കുന്ന ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 25 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിന്‍ ബിജു എന്ന 23കാരനെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണ്‍ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 2017-2018 കാലത്താണ് കേസിനാസ്പദമായ സംഭവം. 17കാരിയായ പെണ്‍കുട്ടിയെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പലപ്പോഴായി ലോഡ്ജുകളില്‍ കൊണ്ടുപോയും പീഡിപ്പിച്ചു. എതിര്‍ത്തതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. കുട്ടിയുടെ സ്വര്‍ണ ഏലസും പണവും കൈക്കലാക്കിയ പ്രതി സ്വര്‍ണം വിറ്റു. പ്രതി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചപ്പോഴാണ് ചതിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്. പിന്നീട് പൊലീസിനെ സമീപിച്ചു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയമോഹനാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അര്‍ദ്ധരാത്രി മദ്യലഹരിയിൽ യുവതികൾ, നടുറോഡിൽ പരാക്രമം; ടാക്സി ഡ്രൈവറെ ചെയിൻ കൊണ്ട് മർദ്ദിച്ചു
മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ പുരുഷനെ, 2015ൽ മറ്റൊരു ലിവ് ഇൻ പങ്കാളിയുടെ മരണം, ​പെൺകുട്ടികൾക്കിഷ്ടം അച്ഛനോട്