POCSO : പുസ്തകം വാങ്ങാനെത്തിയ പത്തുവയസുകാരനെ പീഡിപ്പിച്ചു, പ്രതിക്ക് 8 വർഷം തടവും പിഴയും ശിക്ഷ

Published : Feb 14, 2022, 06:33 PM IST
POCSO : പുസ്തകം വാങ്ങാനെത്തിയ പത്തുവയസുകാരനെ പീഡിപ്പിച്ചു, പ്രതിക്ക് 8 വർഷം തടവും പിഴയും ശിക്ഷ

Synopsis

കുമാരപുരത്തെ പ്രതിയുടെ കടയിലെത്തിയ  അഞ്ചാം ക്ലാസ്സുകാരനായ കുട്ടിയെ ആണ് പ്രതി പീഡിപ്പിച്ചത്. കടയിൽ പുസ്തകം വാങ്ങാൻ ചെന്ന പത്തുവയസുകാരനെയാണ് പ്രതി പീഡിപ്പിച്ചത്. പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി.  

തിരുവനന്തപുരം : പത്ത് വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കടകംപള്ളി അണമുഖം ഉഭരോമ വീട്ടിൽ ഉത്തമ (67) നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി എട്ട് വർഷം കഠിന തടവും   അമ്പതിനായിരം രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ ജയകൃഷ്ണൻ വിധിന്യായത്തിൽ പറയുന്നു.

2015 മാർച്ച് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമാരപുരത്തെ പ്രതിയുടെ കടയിലെത്തിയ അഞ്ചാം ക്ലാസ്സുകാരനായ കുട്ടിയാണ് പീഡനത്തിനിരയായത്. കടയിൽ പുസ്തകം വാങ്ങാനെത്തിയതായിരുന്നു പത്തുവയസുകാരൻ. പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്നും കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി. സംഭവത്തിൽ ഭയന്ന കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞില്ല. കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട് വീട്ടുകാർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയോട് വിവരം പറഞ്ഞത്. വീട്ടുകാർ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് ബീജത്തിന്റെ അംശം ശാസ്ത്രീയ പരിശോധനയിൽ ലഭിച്ചിരുന്നു.

ചെറുമകന്റെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു. ഇരയും വീട്ടുകാരും അനുഭവിച്ച വേദന കാണാതിരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇരയക്ക് പിഴ തുകയ്ക്ക് പുറമെ സർക്കാർ നഷ്ടപരിഹാരം നൽക്കണമെന്നും കോടതി വിധിയിലുണ്ട്.14 സാക്ഷികളും 16 രേഖകളും അഞ്ച് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും