80കാരിയായ അമ്മയുടെ മരണം; മകന്‍ അറസ്റ്റില്‍

By Web TeamFirst Published Oct 30, 2021, 7:44 AM IST
Highlights

അമ്മുക്കുട്ടി അമ്മയെ മകന്‍ അനി മോഹന്‍ ക്രൂരമായി മര്‍ദ്ധിക്കുന്നതാണ് ഈ മൊബൈല്‍ ദൃശ്യങ്ങളിലുള്ളത്. മര്‍ദ്ദനം സ്ഥിരമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ ജോലിക്ക് പോകുമ്പോള്‍ അമ്മയെ വീട്ടില്‍ ഇതില്‍ അടച്ചുപൂട്ടിയ ശേഷമാണ് പോകുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
 
കൊല്ലം: ചടയമംഗലത്ത് (Chadayamangalam) 80 കാരിയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍ (Arrest). മണിയന്‍മുക്ക് സ്വദേശിനിയായ അമ്മുക്കുട്ടി അമ്മയുടെ (Ammukutty Amma) മരണത്തിലാണ് മകന്‍ അനി മോഹന്‍ എന്ന അനീഫ് മുഹമ്മദ് അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് (Homicide) പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അമ്മുക്കുട്ടി അമ്മയെ മകന്‍ അനി മോഹന്‍ ക്രൂരമായി മര്‍ദ്ധിക്കുന്നതാണ് ഈ മൊബൈല്‍ ദൃശ്യങ്ങളിലുള്ളത്. മര്‍ദ്ദനം സ്ഥിരമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ ജോലിക്ക് പോകുമ്പോള്‍ അമ്മയെ വീട്ടില്‍ ഇതില്‍ അടച്ചുപൂട്ടിയ ശേഷമാണ് പോകുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് അമ്മിണിഅമ്മ മരിച്ചത്. നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മാസങ്ങള്‍ക്കുമുമ്പ് തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായത്. മര്‍ദ്ദനമേറ്റ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മുക്കുട്ടി അമ്മയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പിറ്റേ ദിവസം തന്നെ ഡിസ്ചാര്‍ജ് വാങ്ങി കൊണ്ടുവന്നു. ശേഷം പൂര്‍ണമായും കിടപ്പിലായിരുന്നു

കേസില്‍ അനി മോഹനന്‍ എന്ന അനീഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ ആഹാരം കഴിക്കാത്തതിനാലാണ് മര്‍ദ്ദിച്ചുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
 
click me!