കണ്ടാൽ എമർജൻസി ലാമ്പ്; ഉള്ളിൽ 30 ലക്ഷത്തിന്റെ സ്വർണ്ണം; കള്ളക്കടത്ത് പിടികൂടിയത് ഇങ്ങനെ

By Web TeamFirst Published Nov 12, 2019, 6:20 PM IST
Highlights
  • മലപ്പുറം പുന്നക്കാട് സ്വദേശി അൻവർ സാദത്തിനെ പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്
  • എമർജൻസിയുടെ ബാറ്ററിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം

കോഴിക്കോട്: കരിപ്പൂര്‍  അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽ നിന്ന് പിടികൂടിയത്. 

എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 800 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് വന്ന മലപ്പുറം പുന്നക്കാട് സ്വദേശി അൻവർ സാദത്തിനെ പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. സ്വർണ്ണത്തിന് 30 ലക്ഷം രൂപ വിലവരുമെന്നാണ് പ്രാഥമിക വിവരം. എമർജൻസിയുടെ ബാറ്ററിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.

click me!