പത്താം ക്ലാസ് വിദ്യാർത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം: ഒൻപത് പേർ പിടിയിൽ

By Web TeamFirst Published Jul 6, 2019, 10:57 PM IST
Highlights

യുവാവ് പൊലീസ് പിടിയിലായതിന് പിന്നാലെ പെൺകുട്ടി വീട്ടിലെത്തി

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ 16കാരി ലൈംഗികാതിക്രമം നേരിട്ട സംഭവത്തിൽ ആറ് പേർ പിടിയിൽ. അച്ഛന്റെ പരാതിയെ തുടർന്ന് പൊലീസ് പെൺകുട്ടിയുടെ കാമുകനെന്ന് പറയപ്പെടുന്നയാളെ അറസ്റ്റ് ചെയ്തതോടെയാണ്, മാസങ്ങളായി തുടരുന്ന ലൈംഗിക അതിക്രമത്തിന്റെ കഥ പുറത്ത് വന്നത്.

പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്. പൊള്ളാച്ചി സ്വദേശിയായ യുവാവുമായി പെൺകുട്ടി സൗഹൃദത്തിലായെന്ന് പൊലീസ് പറയുന്നു. സൗഹൃദം പിന്നീട് പ്രണയമായെന്നും വെള്ളിയാഴ്ച പെൺകുട്ടിയെ കാമുകൻ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയെന്നുമാണ് പൊലീസ് ഭാഷ്യം.

മകൾ തിരികെ വരാതിരുന്നതിനെ തുടർന്ന് അച്ഛൻ പൊലീസിനെ സമീപിക്കുകയായിരുന്നു. യുവാവ് പൊലീസ് പിടിയിലായതിന് പിന്നാലെ പെൺകുട്ടി വീട്ടിലെത്തി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് എട്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തുക്കളുമായി ചേർന്ന് മാസങ്ങളായി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്ന് പ്രതി പൊലീസിൽ മൊഴി നൽകി.

click me!