മകന് മയക്കുമരുന്ന് വ്യാപാരം, അറസ്റ്റിലായതോടെ 90കാരിയായ അമ്മ വെളുപ്പിച്ചത് 2 കോടി, വയോധികയ്ക്ക് തടവുശിക്ഷ വിധിച്ച് കോടതി

Published : Apr 14, 2026, 04:32 PM IST
senior citizen

Synopsis

2019ൽ കബോഡിയയിലെ മകന്റെ വ്യാപാര സ്ഥലം 5 തവണയാണ് വയോധിക സന്ദർശിച്ചത്. മകൻ അറസ്റ്റിലായ വിവരം ഇവർ അറിഞ്ഞിരുന്നുവെന്നും കോടതിക്ക് ബോധ്യമായിരുന്നു.

സിയോൾ: മയക്കുമരുന്ന് വ്യാപാരത്തിൽ നിന്ന് മകനുണ്ടാക്കിയ പണം വെളുപ്പിക്കാൻ സഹായിച്ച 90കാരിയായ അമ്മയ്ക്ക് തടവുശിക്ഷ വിധിച്ച് കോടതി. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിലെ കോടതിയാണ് വയോധികയ്ക്ക് ഒരു വർഷത്തെ തടവും മൂന്ന് കോടിയോളം രൂപ പിഴയും ഒടുക്കാൻ വയോധികയ്ക്ക് ശിക്ഷ വിധിച്ചത്. മകൻ മയക്കുമരുന്ന് വ്യാപാരത്തിലൂടെ സമ്പാദിക്കുന്ന പണമാണെന്ന് അറിഞ്ഞ ശേഷവും പണം വെളുപ്പിക്കാൻ കൂട്ടുനിന്നതിന്റെ പേരിലാണ് കോടതി ശിക്ഷ വിധിച്ചത്. ഇത് മയക്കുമരുന്ന് വ്യപാരവുമായി വയോധികയ്ക്ക് ബന്ധം ഉണ്ടാക്കുന്നതാണെന്നാണ് കോടതി വ്യക്തമാക്കിയത്. അറിവില്ലായ്മയായി വയോധികയുടെ പ്രവർത്തിയെ വിലയിരുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. 2019ൽ കബോഡിയയിലെ മകന്റെ വ്യാപാര സ്ഥലം 5 തവണയാണ് വയോധിക സന്ദർശിച്ചത്. മകൻ അറസ്റ്റിലായ വിവരം ഇവർ അറിഞ്ഞിരുന്നുവെന്നും കോടതിക്ക് ബോധ്യമായിരുന്നു. 60കാരനായ വയോധികയുടെ മകൻ നിലവിൽ കബോഡിയയിൽ ജയിലിൽ കഴിയുകയാണ്. മയക്കുമരുന്ന് വ്യാപിപ്പിക്കാനും അനധികൃതമായി വൻതുക ലാഭമുണ്ടാക്കാനും വയോധിക കൂട്ടുനിന്നുവെന്നും കോടതി കണ്ടെത്തി.

എന്നാൽ മയക്കുമരുന്ന് വ്യവസായവുമായി ബന്ധപ്പെട്ട് മറ്റ് കേസുകൾ ഇല്ലാത്തതും പ്രായവും കണക്കിലെടുത്താണ് ശിക്ഷ ഒരു വർഷമാക്കിയത്. 2,44,75,900 രൂപയാണ് 2020 ഏപ്രിലിനും 2022 ഫെബ്രുവരിക്കും ഇടയിലായി പല അക്കൌണ്ടിൽ നിന്ന് വയോധികയുടെ അക്കൌണ്ടിലെത്തിയത്. ഈ പണം മകൻ നിർദ്ദേശിച്ച അക്കൌണ്ടുകളിലേക്ക് മാറ്റിയാണ് വയോധിക പണം വെളുപ്പിക്കലിന് കൂട്ടുനിന്നത്. ഇവരുടെ മകൻ 2020ലാണ് കബോഡിയയിൽ അറസ്റ്റിലായത്. മെത്താംഫെറ്റാമൈൻ കൈവശം വച്ചതിനാണ് 90കാരിയുടെ മകൻ അറസ്റ്റിലായത്. ജയിലിൽ നിന്നും ഇയാൾ മയക്കുമരുന്ന് വ്യാപാരം തുടർന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2019 ഏപ്രിലിനും 2022 ജൂലൈക്കും ഇടയിൽ ഒൻപതിലേറെ തവണയാണ് വലിയ അളവിൽ ലഹരി മരുന്ന് ഇയാൾ എത്തിച്ചത്. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ സമൂഹത്തിന് വലിയ ദോഷം ചെയ്യുന്നതാണെന്നും അതിനാൽ കർശനമായ ശിക്ഷ ആവശ്യമാണെന്നുള്ള നിരീക്ഷണത്തോടെയാണ് ജഡ്ജിയുടെ വിധി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

72 വയസുളള അച്ഛനെ ക്രൂരമായി തല്ലിച്ചതച്ച മകൻ അറസ്റ്റിൽ, സംഭവം വല്ലാർപാടത്ത്, സഹോദരിക്ക് വസ്തു കൊടുത്തത് പ്രകോപനം
വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ, ധരിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല, മോഷണത്തിനിടെയുള്ള കൊലപാതക സാധ്യത സംശയിച്ച് പൊലീസ്