
തിരുവനന്തപുരം: ആറ്റുകാൽ പാടശേരിയിൽ യുവാവിന്‍റെ കാൽ വെട്ടിമാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. രണ്ടു കാലുകൾക്കും വെട്ടേറ്റ ശരത്തിന്‍റെ പരിക്കുകൾ ഗുരുതരമാണ്. ബിജു, ശിവൻ എന്നിവർ ചേർന്നാണ് ഇയാളെ വെട്ടിയതെന്നും നേരത്തെ ഒരേ ഗുണ്ടാ സംഘങ്ങളിൽ ഉൾപ്പെട്ടവരായിരുന്നു ഇവരെന്നുമാണ് വിവരം. കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം സ്ഥലത്ത് ഒരു ഓട്ടോ അടിച്ചു തകർത്തതിൽ പ്രശ്നം നിലനിനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയാണ് അക്രമമെന്നാണ് നിഗമനം. തിരുവനന്തപുരം ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam