22 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണമിശ്രിതവുമായി വടകര സ്വദേശി പിടിയില്‍

Published : Oct 26, 2020, 11:09 AM IST
22 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണമിശ്രിതവുമായി വടകര സ്വദേശി പിടിയില്‍

Synopsis

ഞായറാഴ്ച രാത്രി 9.45 മണിയോടുകൂടി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കോഴിക്കോട് വടകര സ്വദേശി സിദ്ധിഖില്‍ (31) നിന്നാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ മിശ്രിതം കണ്ടെടുത്തത്.  

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 22 ലക്ഷത്തോളം രൂപ വില വരുന്ന 435.5ഗ്രാം സ്വര്‍ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബായില്‍ നിന്നുമെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഞായറാഴ്ച രാത്രി 9.45 മണിയോടുകൂടി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കോഴിക്കോട് വടകര സ്വദേശി സിദ്ധിഖില്‍ (31) നിന്നാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ മിശ്രിതം കണ്ടെടുത്തത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.വി. കിരണിന്റെ നിര്‍ദേശ പ്രകാരം സൂപ്രണ്ട് കെകെ പ്രവീണ്‍ കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ എം പ്രതിഷ, ഇ മുഹമ്മദ് ഫൈസല്‍, സന്തോഷ് ജോണ്‍, ഹെഡ് ഹവില്‍ദാര്‍ എം സന്തോഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ