സമരത്തിനിടെ പൊലീസ് വാഹനം തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് നേതാവും സുഹൃത്തും പീഡനക്കേസില്‍ അറസ്റ്റില്‍

By Web TeamFirst Published Oct 26, 2020, 9:42 AM IST
Highlights

സ്വപ്ന സുരേഷ് വിഷയത്തില്‍ സര്‍ക്കാര്‍ വിരുദ്ധസമരത്തില്‍ പങ്കെടുക്കുകയും പൊലീസ് ജീപ്പിനുള്ളില്‍ ഇരുന്ന് പരസ്യമായി പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചു തകര്‍ത്ത കേസില്‍ പ്രതിയാണ് സോണി ജോര്‍ജ്ജ്. 

തിരുവനന്തപുരം: സമരത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് ഇടിച്ചു തകര്‍ത്ത യൂത്ത് കോണ്ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പി ക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതിയെ സഹായിച്ചതിനാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് സോണി ജോര്‍ജ്ജ് ആണ് പിടിയിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രധാന പ്രതിയെയും പൊലീസ് പിടികൂടി. കേസില്‍ 12 പ്രതികളൈ കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. 

പ്രധാന പ്രതി ആലംകോട് , മേവര്‍ക്കല്‍, പട്ട്‌ള നിസാര്‍ മന്‍സിലില്‍ അല്‍നാഫ് (18), തട്ടിയെടുത്ത സ്വര്‍ണം പണയം വെക്കാനും വില്‍ക്കാനും പോക്‌സോ കേസിലെ പ്രതിയാണെന്ന് അറിഞ്ഞിട്ടും വാടക വീടടക്കം എടുത്ത് നല്‍കി സംരക്ഷിക്കുകയും ചെയ്ത എറണാകുളം കോതമംഗലം പനന്താനത്ത് വീട്ടില്‍ സോണി ജോര്‍ജ് (23) എന്നിവരാണ് അറസ്റ്റിലായത്. 

സോണി ജോര്‍ജ്ജ് സ്വപ്ന സുരേഷ് വിഷയത്തില്‍ സര്‍ക്കാര്‍ വിരുദ്ധസമരത്തില്‍ പങ്കെടുക്കുകയും പൊലീസ് ജീപ്പിനുള്ളില്‍ ഇരുന്ന് പരസ്യമായി പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചു തകര്‍ത്ത കേസില്‍ പ്രതിയാണ്. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

സംഭവത്തെകുറിച്ച് അന്വേഷണ സംഘം പറയുന്നത്: ഇക്കഴിഞ്ഞ ജൂണ്‍-ജൂലൈ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഞ്ചിയൂരിലുള്ള പ്ലസ് ടു വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെയാണ് പ്രതി അല്‍നാഫി പ്രണയം നടിച്ച് വശീകരിച്ചത്. പെണ്‍കുട്ടിയെ കടലുകാണിപ്പാറ അടക്കമുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച പ്രതി, പല ഘട്ടങ്ങളിലായി പെണ്‍കുട്ടിയില്‍ നിന്ന് 18.5 പവന്‍ സ്വര്‍ണം കൈക്കലാക്കി. പെണ്‍കുട്ടിയുടെ സഹോദരിയുടെ സ്വര്‍ണമാണ് പ്രതിക്കും കേസില്‍ ഇനി പിടിയിലാകാനുള്ള പ്രതികള്‍ക്കും പെണ്‍കുട്ടി നല്‍കിയത്. 

ഇതില്‍ 9പവന്‍ സ്വര്‍ണം പ്രതിയും വഞ്ചിയൂരിലുള്ള സുഹൃത്തുക്കളുമായിചേര്‍ന്ന്  അടുത്തുള്ള പണമിടപാട് സ്ഥാപനങ്ങളിലും ജ്വല്ലറികളിലും വിറ്റു. ഈ തുക ബൈക്ക് വാങ്ങുവാനും മൊബൈല്‍ ഫോണ്‍ വാങ്ങാനും പ്രതികള്‍ ഉപയോഗിച്ചു. ബാക്കിയുള്ള 9.5 പവന്‍ സ്വര്‍ണവുമായി അല്‍നാഫിയും സുഹൃത്തുക്കളും എറണാകുളത്ത് സോണി ജോര്‍ജിനെ സമീപിച്ചു. അല്‍നാഫിയുടെ സുഹൃത്ത് മുഖേനയാണ് സംഘം സോണിജോര്‍ജിനെ പരിചയപ്പെട്ടത്. പോക്‌സോ കേസില്‍ പ്രതിയാണെന്ന വിവരം അറിയാമായിരിന്നിട്ടും സോണിജോര്‍ജ്ജ് അല്‍നാഫിക്കും സുഹൃത്തിനും വാടക വീട് എടുത്ത് നല്‍കുകയും സ്വര്‍ണം വില്‍ക്കാനും പണയും വയ്ക്കാനും സഹായിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. 

പെണ്‍കുട്ടിയുടെ സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിനല്‍കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ പെണ്‍ കുട്ടി പീഡനവിവരവും സ്വര്‍ണം പ്രതികള്‍ക്ക് കൈമാറിയ വിവരവും സമ്മതിച്ചു. തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. അശോകന്റെ നിര്‍ദ്ദേശാനുസരണം ആറ്റിങ്ങല്‍ ഡിവൈ. എസ്.പി എസ്.വൈ സുരേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് അല്‍നാഫിയെ മടവൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.  അല്‍നാഫിയെ ചോദ്യം ചെയ്തതില്‍ നിന്ന് സ്വര്‍ണം കവര്‍ച്ചനടത്തിയ കേസില്‍ 14 അംഗ പ്രതികളെ ഉള്‍പ്പെടുത്തി മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

മറ്റുള്ള പ്രതി കള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. അന്വേഷകസംഘത്തില്‍ നഗരൂര്‍ എസ്.എച്ച്.ഒ എം. സാഹില്‍, ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷകസംഘത്തിലെ എസ്. ഐ ഫിറോസ് ഖാന്‍, എ.എസ്.ഐ മാരായ ബി. ദിലീപ്, ആര്‍. ബിജുകുമാര്‍, നഗരൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ അനില്‍കുമാര്‍, സലിം, വനിതാ പൊലീസ് ഉദ്യോഗസ്ഥ അനുപമ എന്നിവരുമുണ്ടായിരുന്നു.
 

click me!