രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി

Published : Jul 03, 2019, 10:48 PM IST
രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി

Synopsis

രണ്ടാഴ്ചക്കിടെ  മൂന്നാമത്തെ പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. 

ജയ്‍പൂര്‍: രാജസ്ഥാനിലെ ജയ്‍പൂരില്‍ പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പെണ്‍കുട്ടി കൂടി ബലാത്സംഗത്തിന് ഇരയായി. രണ്ടാഴ്ചക്കിടെ  മൂന്നാമത്തെ പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ മാസം ഇരുപത്തിയൊന്നിനാണ് സംഭവങ്ങളുടെ തുടക്കം. ബൈക്കിലെത്തിയ ആൾ പെൺകുട്ടിയുടെ അച്ഛന്‍റെ സുഹൃത്താണ് താനെന്ന് സ്വയം പരിചയപ്പെടുത്തി. സൗഹൃദം സ്ഥാപിച്ച ശേഷം പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയി. ആളൊഴിഞ്ഞ ഇടത്തിലെത്തിച്ച് ബലാൽസംഗം ചെയ്തതിന് ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. 

പിറ്റേന്ന് രാവിലെ ബലാൽസംഗം ചെയ്യപ്പെട്ട നിലയിൽ പെൺകുട്ടിയെ നാട്ടുകാർ കണ്ടെത്തി. തൊട്ടടുത്ത ദിവസവും സമാനമായ രീതിയില്‍ ഒരു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി. ഏറ്റവുമൊടുവിൽ ഇന്നലെ മൂന്നാമത്തെ പെൺകുട്ടിയെയും സമാനാവസ്ഥയിൽ കണ്ടെത്തിയതോടെ പ്രദേശവാസികൾ ഭീതിയിലായി. നാട്ടുകാർ റോഡ് ഉപരോധിച്ചു. സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ഇന്‍റര്‍നെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. മൂന്ന് കൃത്യങ്ങളും ചെയ്തത് ഒരേ പ്രതിയാണെന്നാണ് പൊലീസിൻറെ സംശയം. ബലാൽസംഗംത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ തല്ലി വിദ്യാർത്ഥി; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്റ്റിൽ
അര്‍ദ്ധരാത്രി മദ്യലഹരിയിൽ യുവതികൾ, നടുറോഡിൽ പരാക്രമം; ടാക്സി ഡ്രൈവറെ ചെയിൻ കൊണ്ട് മർദ്ദിച്ചു