ഹോട്ടലുടമയുടെ പേരില്‍ 2 കോടിയുടെ ജിഎസ്ടി തട്ടിപ്പ്, കൊല്‍ക്കത്ത സ്വദേശി ആലുവയില്‍ പിടിയില്‍

Published : Feb 11, 2023, 04:52 PM IST
 ഹോട്ടലുടമയുടെ പേരില്‍ 2 കോടിയുടെ ജിഎസ്ടി തട്ടിപ്പ്, കൊല്‍ക്കത്ത സ്വദേശി ആലുവയില്‍ പിടിയില്‍

Synopsis

സജിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ നിന്ന് നിരവധി സ്ഥാപനങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ വിപണനം നടത്തിയതായി രേഖകളുണ്ടാക്കിയാണ് തട്ടിപ്പ്.

കൊച്ചി: രണ്ടുകോടിയുടെ ജിഎസ്‍ടി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊൽക്കത്ത സ്വദേശി സഞ്ജയ് സിംഗ് (43) നെയാണ് ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ബിനാനിപുരത്ത് ഹോട്ടൽ നടത്തുന്ന സജി എന്നയാളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി രണ്ട് കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. ഈ കമ്പനികളുടെ ജിഎസ്‍ടി ബില്ലുകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് ലഭിക്കുന്ന വിവരം. സജിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ നിന്ന് നിരവധി സ്ഥാപനങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ വിപണനം നടത്തിയതായി രേഖകളുണ്ടാക്കിയാണ് തട്ടിപ്പ്. ജിഎസ്ടി ഓഫീസിൽ നിന്ന് രണ്ടുകോടി രൂപയുടെ ബാധ്യതാ നോട്ടീസ് വന്നപ്പോഴാണ് സജി സംഭവം അറിയുന്നത്.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം