ഗുജറാത്തില്‍ ജവാന്‍ 2 സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു, രണ്ട് പേര്‍ക്ക് പരിക്ക്

Published : Nov 26, 2022, 11:30 PM ISTUpdated : Nov 26, 2022, 11:39 PM IST
ഗുജറാത്തില്‍ ജവാന്‍ 2 സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു, രണ്ട് പേര്‍ക്ക് പരിക്ക്

Synopsis

രണ്ട് പേർക്ക് പരിക്കേറ്റു. പരസ്പരമുള്ള തർക്കം മൂത്തപ്പോൾ വെടിവെക്കുകയായിരുന്നു.

ഗാന്ധിനഗര്‍: ഗുജറാത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ജവാൻ സഹപ്രവർത്തകരെ വെടിവെച്ച് കൊന്നു. ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ ജവാനാണ് എ കെ 47 തോക്ക് ഉപയോഗിച്ച് രണ്ട് ജവാന്മാരെ വെടിവെച്ച് കൊന്നത്. രണ്ട് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആദ്യം പോർബന്തറിലെ ജനറൽ ആശുപത്രിയിലും പിന്നീട് ജാംനഗറിലെ ആശുപത്രിയിലേക്കും മാറ്റി. പോർബന്തറിലെ ക്യാമ്പിൽ കഴിയുന്നതിനിടെ ജവാന്മാർക്കിടയിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് ആക്രമണത്തിൽ കലാശിക്കുകയും ആയിരുന്നു. മണിപ്പൂരിൽ നിന്നുള്ളവരാണ് സംഭവത്തിൽ ഉൾപ്പെട്ടത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ